തൂലിക ചിരിച്ചു; കവിത

Jan 30, 2021 - 06:22
Mar 16, 2023 - 12:35
 0  825
തൂലിക ചിരിച്ചു; കവിത

രു വാക്കു മിണ്ടീല്ല കണ്ടില്ല എങ്കിലും

 

തൂലികയൊന്നു ചിരിച്ചു

തൂലികത്തുമ്പിലെ അക്ഷരമത്തിൽ നീ

കാമുകനായീ പിറന്നു

 

പുക്കാമരത്തിലും പൊഴിയാത്ത പൂവായ്

പ്രണയമായുള്ളിൽ ജനിച്ചു

ഇണക്കൊഞ്ചിയാടുന്നിലതന്നിടയിൽ നാം

തളിരിലയാർദ്രതപോലെ

 

ദിവ്യാനുരാഗമധു തുകി

കുമ്പിളിൽ ഹൃദയമഷിയങ്ങൊഴുകി

മൗന ഗർഭത്തിൻ തടവറ ഭേദിച്ചു

സ്നേഹക്കുരുന്നു പിറന്നു

 

ഭ്രാന്തമാണെൻ്റെയാ പ്രേമമെന്നാകിലും

കീറി നോക്കുന്ന മുഖങ്ങൾ

സ്നേഹത്തിൻ ഗീതത്തിൻ

പൊൻ താളമൊക്കയും

പെരുമഴത്താളങ്ങളാക്കും

 

എങ്കിലുമിന്നുമെൻ തൂലിക

പെയ്ത്തുകൾ

പാൽ മണചൊടിയുടെ കുസൃതി

പറ്റാത്തുറവയിൽ നിന്നുമൊഴുക്കുന്ന മഷിത്തുള്ളിക്കിപ്പോഴും

പ്രണയം

ഹൃദയം തരളിതമാക്കും

മൊഴിമുത്തിൻ

പ്രണയപരാഗത്തിളക്കം

 

ഷീല ജഗധരൻ, തൊടിയൂർ