അഴകേ..നീയെൻ ; ലളിതഗാനം

അഴകേ..നീയെൻ ; ലളിതഗാനം

ഒഴുകിയെത്തും ഈ  വെണ്ണിലാവിൽ,

ചാരു ചന്ദ്രലേഖപോൽ..

തഴുകിയെത്തും കുഞ്ഞിളം കാറ്റിൻ

കുളിരുചൂടുംപോൽ....

അഴകേ.. നീയെന്നിൽ നിറയും സ്വപ്നസായൂജ്യം.(അഴ)

 

                            (ഒഴുകി....)

 

കനവുകൾ പൂക്കും രാവിന്റെ മാറിൽ

കമ്പളംചുറ്റി നീ അരികിലെത്തുമ്പോൾ.. (2)

വസന്തമൊരുക്കും തല്പത്തിൽ നിന്നെയെൻ 

ചാരത്തുചേർത്തിരുത്തുമ്പോൾ ..

പുൽകിയുണർത്തും മോഹങ്ങൾ നമ്മളിൽ

പുളകങ്ങൾ വിതറും

നാമൊന്നായ് അലിഞ്ഞുചേരും...

 

                                       (ഒഴുകി......)

 

അകലങ്ങളുണ്ടാവാം തങ്ങളിൽ തങ്ങളിൽ

അറിയാതെ പരിഭവം ഏറെയുണ്ടാവാം.. (2)

എങ്കിലും നമ്മുടെ മനസ്സുകൾ പറയുന്നു

നീയെന്നുമെന്റേതെന്ന്..

ഞാനെന്നും നിന്റേതെന്ന്..

 

                                                            (ഒഴുകി......)

 

 സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ