ഓർമകൾ: കവിത , ശുഭ ബിജുകുമാർ

Sep 28, 2022 - 15:05
Mar 9, 2023 - 12:43
 0  267
ഓർമകൾ: കവിത , ശുഭ ബിജുകുമാർ

 

ഓർമ്മ വച്ചൊരു 

 നാളിൽ നമ്മളാദ്യം

കണ്ടു

ആറ്റിറമ്പിൽ കഥയേറെ പറഞ്ഞിരുന്നു..

 

കുഞ്ഞു മുടിയിഴകൾ 

കാറ്റിലിളകി പറന്നു

നീ യെൻ കുഞ്ഞു

കൈത്തലം ചേർത്തു

പിടിച്ചു മെല്ലെ

 

നിൻ സ്നേഹം 

നിസാർത്ഥമെന്നറിയുന്നു ഞാനിന്നു....

 

ഏതു തമസ്സിലും

തെളിയുന്ന ദീപം

പോലെ ചിലരുണ്ട്

 

വീഴുമ്പോളൊന്നു 

താങ്ങുവാൻ

കരയുമ്പോളൊന്നു

ഉള്ളു പിടഞ്ഞു ചേർത്തണയ്ക്കുവാൻ

ചിലരുണ്ട്

 

ഏതകലത്തുമിരുന്നു

ഉള്ളറിയുന്നവർ

ആത്മാവിന്റെ സ്പന്ദനമറിയുന്നവർ

 

ഹൃദയത്തെ ഹൃദയത്താലറിഞ്ഞവർ

ഈ ഭൂവിലിനിയും 

തുടരാൻ  നീ അകലത്തിരുന്നാലും

മതിയെന്ന് പറഞ്ഞവർ

ഉൾകണ്ണാൽ നമ്മെ

അറിഞ്ഞവർ