കോണ്‍ഗ്രസ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും: രാജിവാര്‍ത്തകള്‍ നിഷേധിച്ച്‌ ഹിമാചല്‍ മുഖ്യമന്ത്രി

കോണ്‍ഗ്രസ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും: രാജിവാര്‍ത്തകള്‍ നിഷേധിച്ച്‌ ഹിമാചല്‍ മുഖ്യമന്ത്രി

രണകക്ഷിയായ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂപപ്പെട്ട ഹിമാചല്‍ പ്രദേശില്‍ ബജറ്റ് മ്മേളനത്തിനുശേഷം നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

പ്രതിപക്ഷ എംഎല്‍എമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെ, ബജറ്റ് ശബ്ദ വോട്ടോടെ പാസാക്കി. മുന്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ ഉള്‍പ്പെടെ പതിനഞ്ച് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്ത നിയമസഭ സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ ബാക്കിയുള്ള പത്ത് പ്രതിപക്ഷ എംഎല്‍എമാര്‍ ഇറങ്ങിപ്പോവുകയായിരുന്നു.

അതേസമയം, രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ നോട്ടീസ് നല്‍കി. എംഎല്‍എമാര്‍ക്ക് എതിരെ തിടുക്കപ്പെട്ട് നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ആറ് എംഎല്‍എമാര്‍ പെറ്റീഷന്‍ നല്‍കിയിട്ടുണ്ടെന്നും ഇവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.