നവാല്‍നിയുടെ സംസ്കാരം മാര്‍ച്ച്‌ ഒന്നിന്

നവാല്‍നിയുടെ സംസ്കാരം മാര്‍ച്ച്‌ ഒന്നിന്

യിലില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ സംസ്കാരം മാർച്ച്‌ ഒന്നിന് മോസ്കോയിലെ മേരിനോ ജില്ലയില്‍ നടത്തുമെന്ന് നവാല്‍നിയുടെ വക്താവ് കിര യർമിഷ് അറിയിച്ചു.

നവാല്‍നിയുടെ മരണം സ്ഥിരീകരിച്ച്‌ ഒൻപത് ദിവസത്തിനുശേഷമാണ് നവാല്‍നിയുടെ മൃതദേഹം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും അനുയായികളും മാതാവിന് വിട്ടുനല്‍കുന്നത്. മകന്റെ മൃതദേഹം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് നവാല്‍നിയുടെ മാതാവായ ല്യൂഡ്‌മില നവാല്‍നയ റഷ്യൻ കോടതിയെ സമീപിച്ചിരുന്നു.

രണ്ട് ദിവസമായി നവാല്‍നിയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനായി പലയിടങ്ങളിലേക്കും വിളിച്ചിരുന്നതായും എന്നാല്‍ മിക്കവരും 'നവാല്‍നി' എന്ന പേര് കേള്‍ക്കുമ്ബോള്‍തന്നെ ആവശ്യം നിരസിക്കുകയായിരുന്നെന്നും കഴിഞ്ഞ ദിവസം കിര യർമിഷ് എക്‌സില്‍ കുറിച്ചിരുന്നു.