കാരണം ബോധിപ്പിക്കാൻ സമയം നീട്ടി നൽകി ; സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് തത്ക്കാലം സസ്പെൻഡ് ചെയ്യില്ല

കാരണം ബോധിപ്പിക്കാൻ സമയം നീട്ടി നൽകി ; സുരാജ് വെഞ്ഞാറമൂടിന്റെ  ലൈസൻസ് തത്ക്കാലം   സസ്പെൻഡ് ചെയ്യില്ല

കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂടിന് കാരണം ബോധിപ്പിക്കാനുള്ള സമയം നീട്ടി നൽകി മോട്ടോർ വാഹന വകുപ്പ്. മൂന്ന് തവണ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാതിരുന്ന സുരാജ് വെഞ്ഞാറമൂടിന് വീണ്ടും സമയം നീട്ടി നൽകിയിരിക്കുകയാണ്. എറണാകുളം ആർ ടി ഓഫീസിൽ നിന്നാണ് സുരാജിന്റെ ഡ്രൈവിം​ഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കാനുള്ള സമയം നീട്ടിനൽകിയത്.

സിനിമാ താരമെന്ന നിലയിലെ തിരക്കുകള്‍ പരിഗണിച്ചാണിത്. അതിനിടെ വാഹനാപകടത്തില്‍ പോലീസിന്റെ എഫ്.ഐ.ആർ. മാത്രം പരിശോധിച്ച്‌ ആരുടെയും ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യരുതെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് നിർദേശം പുറപ്പെടുവിച്ചു.