സുഗന്ധഗിരി മരംകൊള്ള: വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി

സുഗന്ധഗിരി മരംകൊള്ള: വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി

ല്‍പ്പറ്റ: സുഗന്ധഗിരി മരംകൊള്ളയുമായി ബന്ധമുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി.

പതിവിന് വിരുദ്ധമായി സുഗന്ധഗിരിയില്‍ മരംകൊള്ളക്ക് നേതൃത്വം നല്‍കിയത് ഫോറസ്റ്റുദ്യോഗസ്ഥരാണ്. യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരില്‍ ചിലരാണ് മരം മുറിക്കുന്നതിന്ന് കാവല്‍ നിന്നതും ലോറിയില്‍ കയറ്റുന്നതിന്ന് നേതൃത്യം നല്‍കിയതും. പ്രദേശവാസികള്‍ ഇത് പരസ്യമായി പറയുന്നുണ്ടെന്നും പ്രകൃതി സംരക്ഷണ സമിതി പറഞ്ഞു.

കുറ്റക്കാരായ മരക്കച്ചവടക്കാരെയും സഹിയികളെയും അറസ്റ്റു ചെയ്തിട്ടും ഗൂഢസംഘത്തിന്റെ നേതാക്കളായ മുഖ്യ പ്രതികള്‍ സ്വതന്ത്ര വിഹാരം നടത്തുകയാണ്. സുഗന്ധഗിരിയില്‍ താമസക്കാരായ വനം ഉദ്യോഗസ്ഥർ, ചെക്കു പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവർ, പെട്രോളിങ് നടത്തിയവർ, എന്നിവരൊക്കെ മരം കൊള്ളക്ക് അരുനിന്നവരും കേസില്‍ പ്രതിയാക്കപ്പെടേണ്ടവരുമാണ്. ഇവരെല്ലാം രക്ഷപ്പെട്ടു നില്‍ക്കുകയാണ്.