തിരുവല്ലയില്‍ നിന്നും കാണാതായ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ ഹാജരായി; രണ്ട് യുവാക്കൾ പിടിയില്‍

തിരുവല്ലയില്‍ നിന്നും കാണാതായ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ ഹാജരായി; രണ്ട്  യുവാക്കൾ  പിടിയില്‍

തിരുവല്ലയില്‍ നിന്നും കാണാതായ ഒമ്ബതാംക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. പുലർച്ചെ നാലരയോടെ പെണ്‍കുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിച്ച ശേഷം മുങ്ങിയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. തൃശ്ശൂർ സ്വദേശികളായ അതുല്‍, അജില്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ ഒരാളെ പൊലീസ് പിന്തുടർന്ന് ബസില്‍ നിന്നും പിടികൂടുകയായിരുന്നു. ഇന്നലെ പെണ്‍കുട്ടിയുടേയും ഒപ്പമുണ്ടായിരുന്നവരുടേയും സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ ഒപ്പമുണ്ടായിരുന്നവർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെണ്‍കുട്ടി പിന്നീട് വീട്ടില്‍ തിരികെ എത്താതിരുന്നതോടെയാണ് കുട്ടിയെ കാണാതായ വിവരം ബന്ധുക്കള്‍ അറിഞ്ഞത്.