എച്ച്‌5എൻ1 വൈറസ് : കോവിഡിനേക്കാള്‍ 100 മടങ്ങ് ഭീകരനായ പകര്‍ച്ചവ്യാധി ; മുന്നറിയിപ്പുമായി വിദഗ്ധര്‍

എച്ച്‌5എൻ1 വൈറസ് : കോവിഡിനേക്കാള്‍ 100 മടങ്ങ് ഭീകരനായ പകര്‍ച്ചവ്യാധി ; മുന്നറിയിപ്പുമായി വിദഗ്ധര്‍

വാഷിംഗ്ടണ്‍: യുഎസിലെ ടെക്‌സാസിലെ ഒരു ഫാം തൊഴിലാളിക്ക് അത്യധികം രോഗകാരിയായ പക്ഷിപ്പനി ബാധിച്ചതിനെ തുടർന്ന് മുന്നറിയിപ്പുമായി വിദഗ്ധര്‍.

ഏപ്രില്‍ ഒന്നിനാണ് യുഎസ് സെന്‍റര്‍ ഫോർ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവൻഷൻ (സിഡിസി) കേസ് സ്ഥിരീകരിച്ചത്. ചത്ത ആയിരക്കണക്കിന് അന്‍റാര്‍ട്ടിക് പെൻഗ്വിനുകളെ കുറിച്ച്‌ ശാസ്ത്രജ്ഞർ അന്വേഷണം നടത്തുന്നതിനിടെയാണ് ഒരു കർഷക തൊഴിലാളിക്ക് HPAI A(H5N1)വൈറസ് (പക്ഷി പനി) ബാധിച്ചതായി കണ്ടെത്തിയത്.

ആദ്യം പശുക്കളില്‍ പടരുകയും പിന്നീട് ആളിലേക്ക് പകരുകയും ചെയ്തുവെന്നാണ് വിദഗ്ധര്‍ കണ്ടെത്തിയിട്ടുള്ളത്. കണ്ണുകള്‍ക്ക് വന്ന ചുവപ്പ് നിറം മാത്രമാണ് രോഗ ലക്ഷണം കാണിച്ചത്. രോഗി ചികിത്സയിലൂടെ സുഖം പ്രാപിച്ച്‌ വരികയാണെന്നും അധികൃതര്‍ അറിയിച്ചു. രോഗിയെ മറ്റുള്ളവരുമായുള്ള സമ്ബര്‍ക്കം ഒഴിവാക്കി താമസിപ്പിക്കുകയും ഇൻഫ്ലുവൻസയ്ക്കുള്ള ആൻറിവൈറല്‍ മരുന്ന് നല്‍കുകയും ചെയ്തു.

ടെക്‌സാസില്‍ മാത്രമല്ല, യുഎസിലെ മറ്റ് സംസ്ഥാനങ്ങളിലെ പശുക്കളിലും പക്ഷിപ്പനി പടർന്നിട്ടുണ്ട്. 2022 ല്‍ കൊളറാഡോയിലാണ് മനുഷ്യനില്‍ പക്ഷി പനിയുടെ ആദ്യ കേസ് കണ്ടെത്തിയിരുന്നു. കൊവിഡിനേക്കാള്‍ 100 മടങ്ങ് ഭീകരമായ പകർച്ചവ്യാധിയാണ് ലോകം ഇനി കാണാൻ പോകുന്നതെന്നാണ് മുന്നറിയിപ്പ്. H5N1 എന്ന പക്ഷിപ്പനിയുടെ വകഭേദമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഈ വൈറസ് വകഭേദം സ്ഥിരീകരിക്കുന്ന പകുതി പേരും മരണപ്പെട്ടേക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്