സംസ്ഥാനത്തിന് 4,000 കോടി അനുവദിച്ച് കേന്ദ്രം: ശമ്ബളവും പെന്‍ഷനും വൈകില്ല

സംസ്ഥാനത്തിന് 4,000 കോടി അനുവദിച്ച് കേന്ദ്രം: ശമ്ബളവും പെന്‍ഷനും വൈകില്ല

ന്യൂഡല്‍ഹി : കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനത്തിന് പണം അനുവദിച്ച് കേന്ദ്ര സര്‍്ക്കാര്‍. നികുതി വിഹിതമായ 2736 കോടിക്ക് പുറമെ ഐജിഎസ്ടി വിഹിതം ഉള്‍പ്പടെ 4000 കോടി രൂപയാണ് ഇപ്പോള്‍ സംസ്ഥാനത്തിന് ലഭിച്ചിരിക്കുന്നത്. പണം ലഭിച്ച സാഹചര്യത്തില്‍ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാനാകും.

 സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തിന്റെ രണ്ട് ഗഡു കൂടി കേന്ദ്രം വിതരണം ചെയ്തതോടെ കേരളത്തിന് 2,736 കോടി രൂപയാണ് ലഭിച്ചത്. ഐജിഎസ്ടി വിഹിതത്തില്‍ 1300 കോടിയും ലഭിച്ചു. ഇന്നലെ രാത്രി പണം ട്രഷറിയില്‍ എത്തിയതോടെ ഓവര്‍ ഡ്രാഫ്റ്റില്‍ നിന്ന് കരകയറി.