ബിജെപിയില്‍ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച സിപിഐഎം നേതാവ് ഇ പി ജയരാജനെന്ന് ശോഭാ സുരേന്ദ്രൻ

ബിജെപിയില്‍ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച സിപിഐഎം നേതാവ് ഇ പി ജയരാജനെന്ന് ശോഭാ സുരേന്ദ്രൻ

ബിജെപിയില്‍ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച സിപിഐഎം നേതാവ് ഇ പി ജയരാജനെന്ന് ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ.ഇ പി ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച്‌ പിണറായി വിജയന് വ്യക്തമായി അറിയാം.

ഇപി ജയരാജന്റെ മക്കള്‍ തനിക്ക് മെസ്സേജ് അയക്കേണ്ട ആവശ്യം എന്താണ് പ്ലീസ് നോട്ട് മൈ നമ്ബർ എന്നായിരുന്നു ഇ പി ജയരാജന്റെ മകൻ വാട്സാപ്പിലൂടെ അയച്ചത്. ബിജെപിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചർച്ച നടന്നത് ഡല്‍ഹിയില്‍ വച്ചാണ്.

ആകെ രണ്ടു തവണയാണ് താൻ വിദേശത്ത് പോയത്. ഇ പിജയരാജന്റെ കുടുംബത്തെ ബാധിക്കും എന്നതുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ല. ഈ പി ജയരാജൻ ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച്‌ പിണറായിക്ക് വ്യക്തമായി അറിയാം. ഇ പിയുമായുള്ള ഡല്‍ഹി ചർച്ചക്ക് തനിക് ടിക്കറ്റ് അയച്ചു തന്നത് നന്ദകുമാറാണ്. കൊച്ചി -കോയമ്ബത്തൂർ , കോയമ്ബത്തൂർ -ഡല്‍ഹി ടിക്കറ്റ് ആണ് അയച്ചത്. ഒരു സ്ത്രീയെന്ന നിലയില്‍ തന്നെ ആക്ഷേപിച്ചു, നന്ദകുമാറിനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.