ശബരിമലയിലെ തിരക്ക്; ദര്‍ശന സമയം വര്‍ധിപ്പിക്കാനാകുമോ എന്ന് ഹൈക്കോടതി

ശബരിമലയിലെ തിരക്ക്; ദര്‍ശന സമയം വര്‍ധിപ്പിക്കാനാകുമോ എന്ന് ഹൈക്കോടതി

ബരിമലയിലെ അനിയന്ത്രിത തിരക്കില്‍ അടിയന്തര സിറ്റിങ് നടത്തി ഹൈക്കോടതി.ദര്‍ശന സമയം 17 മണിക്കൂറില്‍ കൂടുതല്‍ നീട്ടാനാകില്ലെന്ന് തന്ത്രി കോടതിയെ അറിയിച്ചു. 17 മണിക്കൂര്‍ എന്നത് 2 മണിക്കൂര്‍ കൂടി വര്‍ധിപ്പിക്കാനാകുമോ എന്നും കോടതി ചോദിച്ചു. തിരക്കിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി സ്പെഷല്‍ സിറ്റിംഗ് നടത്തിയത്. വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനോട് നിലപാടറിയിക്കാൻ കോടതി നിര്‍ദേശിച്ചു.

നിലവില്‍ വൻ ഭക്തജന തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. പുലര്‍ച്ചെ മൂന്നിന് നട തുറന്നത് മുതല്‍ ദര്‍ശനത്തിനായി തീര്‍ഥാടകരുടെ നീണ്ട നിരയാണ്. വെര്‍ച്വല്‍ ക്യൂ സംവിധാനം മുഖേനെ ഇന്ന് 90000 ഭക്തരാണ് ദര്‍ശനത്തിനെത്തിയത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസ് പരിഗണിച്ചത്.

ദര്‍ശന സമയം 17 മണിക്കൂറില്‍ കൂടുതല്‍ നീട്ടാനാകില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോര്‍ഡ് പറഞ്ഞു. തിരക്ക് നിയന്ത്രണവിധേയമാണെന്നും ഭക്തര്‍ക്ക് ദര്‍ശനത്തിന് തടസമുണ്ടാകില്ലെന്നും പൊലീസ് അറിയിച്ചു.