വര്‍ക്കലയില്‍ കടലില്‍പ്പെട്ട വിദേശയുവതിയെ രക്ഷപ്പെടുത്തി

വര്‍ക്കലയില്‍ കടലില്‍പ്പെട്ട വിദേശയുവതിയെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: വര്‍ക്കല ബീച്ചില്‍ കടലിനുള്ളില്‍പ്പെട്ട യുവതിയെ രക്ഷിച്ചു. മെക്സിക്കൻ യുവതിയായ ആൻഡ്രിയയാണ് കടലിനുള്ളില്‍ അകപ്പെട്ടത്.

ടൂറിസം പൊലീസും ലൈഫ് ഗാര്‍ഡുകളും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.

വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ യുവതി അപകട നില തരണം ചെയ്തു.