വിവാദ പരാമർശം: ശോഭ കരന്ദ്‌ലജെയ്ക്കെതിരേ നടപടിക്ക് നിർദേശിച്ച് തെരഞ്ഞെടുപ്പു കമ്മിഷൻ

വിവാദ പരാമർശം: ശോഭ കരന്ദ്‌ലജെയ്ക്കെതിരേ നടപടിക്ക് നിർദേശിച്ച് തെരഞ്ഞെടുപ്പു കമ്മിഷൻ

ചെന്നൈ: പുറത്തുനിന്നെത്തുന്നവർ കർണാടകയിൽ കുഴപ്പങ്ങളുണ്ടാക്കുന്നുവെന്ന പരാമർശത്തിൽ കേന്ദ്ര മന്ത്രി ശോഭ കരന്ദ്‌ലജെയ്ക്കെതിരേ നടപടിക്ക് തെരഞ്ഞെടുപ്പു കമ്മിഷൻ. തമിഴർക്കെതിരേ വിദ്വേഷ പരാമർശം നടത്തിയെ പരാതിയിൽ നടപടിയെടുക്കാൻ കമ്മിഷൻ നിർദശിച്ചു. വിവാദ പരാമർശത്തിൽ ശോഭ തമിഴ്നാടിനോടു ഖേദം പ്രകടിപ്പിച്ചെങ്കിലും സ്പർധയുണ്ടാക്കുന്നു എന്നാരോപിച്ച് മധുര സിറ്റി പൊലീസ് ശോഭയ്ക്കെതിരേ കേസെടുത്തു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രമേശ് ചെന്നിത്തലയുൾപ്പെടെ കേരളത്തിലെ കോൺഗ്രസ് നേതാക്കളും ശോഭയ്ക്കെതിരേ രംഗത്തെത്തി.

 ശോഭയുടെ പരാമർശം സമൂഹത്തിലെ സൗഹാർദം തകർക്കുന്നതും ദേശീയ ഐക്യത്തെ ബാധിക്കുന്നതുമാണെന്നാണ് സ്റ്റാലിന്‍റെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് ബിജെപി പ്രവർത്തകരെ ഇത്തരം നീക്കങ്ങളിൽ നിന്നു പിന്തിരിപ്പിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. ശോഭയുടെ പ്രസ്താവന കേരളത്തെ അപമാനിക്കുന്നതാണെന്നും പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മധുര സ്വദേശി സി. ത്യാഗരാജൻ നൽകിയ പരാതിയിലാണു ശോഭയ്ക്കെതിരേ കേസെടുത്തത്.