വിമാനയാത്രയിൽ 'മരണത്തില്‍ നിന്നും രക്ഷപ്പെട്ടത് ഇങ്ങനെ'; രശ്മിക മന്ദാന
മുംബൈ: ചലച്ചിത്ര താരം രശ്മിക മന്ദാന കയറിയ വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക പിഴവുകളെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്.
ഫെബ്രുവരി 17-നാണ് സംഭവം. അഭിനേത്രി ശ്രദ്ധ ദാസിനൊപ്പമായിരുന്നു രശ്മിക മന്ദാന യാത്ര തിരിച്ചത്. 'മരണത്തില്‍ നിന്നും ഇന്ന് രക്ഷപ്പെട്ടത് ഇങ്ങനെ' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചത്. ഇതോടെ നിരവധി ആരാധകരാണ് താരത്തിന്റെ ക്ഷേമ വിവരങ്ങള്‍ അന്വേഷിച്ച് കമന്റിട്ടിരിക്കുന്നത്.
വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം ഏര്‍പ്പെടുത്തി. വിമാനത്തില്‍ നിന്നുള്ള ചിത്രം സഹിതമാണ് രശ്മിക സംഭവത്തെക്കുറിച്ച് പറഞ്ഞത്. 'മരണത്തില്‍ നിന്നും ഇന്ന് രക്ഷപ്പെട്ടത് ഇങ്ങനെ' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചത്.