സ്നേഹസാഗരം: കവിത, സുജ ശശികുമാർ

സ്നേഹസാഗര വീഥിയിൽ
കുളിരോർമ്മ നെയ്തൊരു രാവിതിൽ
നേർത്ത തൂവൽ ചിറകുമായൊരു കുഞ്ഞു
പൈങ്കിളി തേങ്ങുന്നു.
ചേർത്തുവെച്ച കരങ്ങളിന്നെങ്ങോ
നഷ്ട്ടമായൊരു വേളയിൽ
പോയ് മറഞ്ഞ മുഖങ്ങളോരോന്നു
മോർമ്മയിൽ തെളിഞ്ഞു പോയ്.
ബാല്യ കുസുമമായ് വിടർന്നാടി നിന്നൊരു
കാലമിന്നെത്ര വിദൂരമായ്.
ഇനിയില്ലെനിക്കോർമ്മകൾ
പകുത്തു നോക്കുവാൻ
ചികഞ്ഞെടുത്ത നല്ലോർമ്മകൾ നെഞ്ചോടു
ചേർത്തുവെച്ചന്നേരംവരെ.
കാലം കഴിയവേ ഓർമ്മകൾ മായാതെ
ഇടനെഞ്ചുപിളർത്തിയൊരു വേദന തന്നു പോകേ
കരയരുതെന്നുറക്കെ മനസിനോടുരുവിട്ടു നിൽക്കേ
കഴിഞ്ഞില്ല മിഴികൾക്കതൊളിപ്പിക്കുവാൻ
ഏതൊരു മുഖത്തും സ്നേഹമല്ലാത്ത ഒരു
പുഞ്ചിരി കാണില്ല നമ്മളേവരും
ഇന്നി തോ വാത്സല്ല്യങ്ങളെന്നേ
തച്ചുടയ്ക്കപ്പെട്ടവസ്ഥയല്ലോ
കാണ്മൂ.
സ്നേഹമെന്നതകന്നു മാറി
കലികാലവൈഭവവീഥിയിൽ
നടമാടുന്ന പേക്കോലങ്ങളായ്
ബന്ധങ്ങളകന്നു
ബന്ധനമായ്മൂല്യച്യുതി വന്നു പോയ്.
കാലമിന്നെത്ര വികൃതം
കാലക്കേടിൻ്റെ ശിഷ്ട്ടം
കാത്തു വെച്ചനുദിന മുഴലുന്നു
നമ്മൾ.
ആരോ കനിഞ്ഞു നൽകിയ ഭൂവിതിൽ
ആരാലും ശ്രദ്ധിക്കപ്പെടാതെ
ആർക്കോ വേണ്ടി ജീവിച്ചു മരിക്കുന്നു.
ജീവിച്ചതിനൊരു തെളിവു ബാക്കി വെക്കാതെ,
തെല്ലൊരോർമ്മ പോലും ഇല്ലാതെ
തെന്നിമാറുന്നു
സഹജരുടെ മനസ്സിൽ സ്ഥാനമില്ലാതെ.
കേൾക്കുവാനിമ്പമുള്ള വാക്കുകൾ കേൾക്കാതെ
ഏതു നിമിഷവും നിലയ്ക്കുന്ന ഹൃദയവുമായി
പരിലസിക്കുന്നു നമ്മൾ
അനുകമ്പ യെന്തെന്നറിയാതെ
അനുസരണയില്ലാതെ
താന്തോന്നിക്കൂട്ടമായ്.
താനേ വിടർന്ന കുസുമ
മെന്നഹങ്കരിച്ച്
ഒരു ദിനമീ ഉലകിൽ
നിന്നകലുമെന്നറിഞ്ഞിട്ടും
വികലമായ മനസ്സുമായ്
അകന്നു മാറിക്കഴിയുവാനേറെക്കൊതിക്കുന്
സുജ ശശികുമാർ