ആറ്റുകാൽ ദേവി: കവിത , കെ. പ്രേമചന്ദ്രൻ നായർ

Feb 27, 2021 - 05:25
Mar 16, 2023 - 13:10
 0  572
ആറ്റുകാൽ ദേവി: കവിത ,  കെ. പ്രേമചന്ദ്രൻ നായർ

 അമ്മേ ജഗദംബികേ  
 ആറ്റുകാലമ്മേ പ്രണാമം 
 കിള്ളിയാറ്റിൻതീരത്തമരും 
അഭീഷ്ട വരദായിനീ
 വണങ്ങുന്നു നിത്യവും  
ജന്മങ്ങളായി പുണ്യഭൂവിൽ
മോക്ഷത്തിനായി നിൻ
  തൃച്ചേവടികളിൽ
 മൂകമായുരുകുമെന് 
 കണ്ണീർ പൂക്കൾ
 കമലദളങ്ങളായർപ്പിക്കുന്നു 
താലപ്പൊലി കുത്തിയോട്ടം  
തോൽപ്പാട്ടും നൈവേദ്യങ്ങളും   
കാണിക്കയായി സമർപ്പണം ചെയ്യുന്നു
അന്നപൂർണ്ണേശ്വരി സ്വരൂപത്തിലമർന്നു 
നീയശരണാർക്കാശ്വാസമേകുന്ന 
 ലോകമാതെ മോക്ഷപദം  
തേടിയെത്തുന്നു ഭക്തൻ നിൻ 
തൃച്ചേവടികളിലലിഞ്ഞുചേരാൻ............................?       

 

കെ. പ്രേമചന്ദ്രൻ നായർ