സൈമണ്‍ ഹാരീസ് ഐറിഷ് പ്രധാനമന്ത്രി പദത്തിലേക്ക്

സൈമണ്‍ ഹാരീസ് ഐറിഷ് പ്രധാനമന്ത്രി പദത്തിലേക്ക്
ബ്ലിൻ: സൈമണ്‍ ഹാരീസ് അയർലൻഡ് പ്രധാനമന്ത്രിയാവും. അധികാരമേല്‍ക്കുന്നതോടെ  37കാരനായ ഇദ്ദേഹം അയർലൻഡിലെ എക്കാലത്തെയും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി മാറും.
ഫിന ഗേല്‍ പാർട്ടി അധ്യക്ഷസ്ഥാനത്ത് എത്തിയതോടെയാണ് സൈമണ്‍ ഹാരീസ് ഐറിഷ് പ്രധാനമന്ത്രിയാവുന്നത്.

ഇന്ത്യൻ വംശജനായ ലിയോ വരാദ്ക്കർ അപ്രതീക്ഷിതമായി പാർട്ടി അധ്യക്ഷ സ്ഥാനവും പ്രധാനമന്ത്രി സ്ഥാനവും ഒഴിയുന്നതായി പ്രഖ്യാപിച്ചതോടെയാണ് തല്‍സ്ഥാനത്തേക്ക് സൈമണ്‍ ഹാരീസ് എത്തുന്നത്.

ഈസ്റ്ററിനു ശേഷം ഏപ്രില്‍ ഒന്പതിന് ചേരുന്ന പാർലമെന്‍റ് സമ്മേളനത്തിലാണ് പ്രധാനമന്ത്രി പദമേറ്റെടുക്കുക. നിലവില്‍ സൈമണ്‍ ഹാരീസ് ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ്.