വനിതാ പരമ്ബര കൊലയാളി ലാവോ റോംഗ്സിയെ വധിച്ചതായി ചൈന

വനിതാ പരമ്ബര കൊലയാളി ലാവോ റോംഗ്സിയെ വധിച്ചതായി ചൈന

ഴ് കൊലപാതകമടക്കും നിരവധി തട്ടിക്കൊണ്ട് പോകലുകളും മോഷണവും നടത്തിയ പരമ്ബര കൊലയാളികളില്‍ ഒരാളായ ലാവോ റോംഗ്സിയുടെ വധശിക്ഷ നടപ്പാക്കിയെന്ന് ചൈന.

ഏഴ് പേരുടെ കൊലപാതകത്തില്‍ ലാവോയ്ക്കും പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ജിയാങ്‌സി പ്രൊവിൻഷ്യല്‍ ഹൈ പീപ്പിള്‍സ് കോടതി ലാവോയുടെ വധശിക്ഷ ശരിവച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇവരുടെ വധശിക്ഷ എങ്ങനെയാണ് നടപ്പാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

ലാവോ റോംഗ്സിയും ഇവരുടെ ഭര്‍ത്താവ് ഫാ സിയിംഗും ചേര്‍ന്ന് 1996 മുതല്‍ 1999 വരെയുള്ള മൂന്ന് വര്‍ഷക്കാലം ചൈനയില്‍ ഒരു കുട്ടി ഉള്‍പ്പെടെ ഏഴ് പേരെ കൊലപ്പെടുത്തുകയും നിരവധി കവര്‍ച്ചകള്‍ക്കും കൊള്ളയടിക്കലിനും തട്ടിക്കൊണ്ട് പോകലുകള്‍ക്കും നേതൃത്വം നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

1996 മുതല്‍ 1999 വരെ നഞ്ചാങ്, വെൻഷൗ, ഹെഫെയ് എന്നിവിടങ്ങളില്‍ തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഫാസിയിംഗും ലാവോ റോംഗ്സിയും ഒന്നിച്ചാണ് ചെയ്തതെന്ന് കോടതി കണ്ടെത്തി