സിദ്ധാര്‍ഥന്റെ മരണം അന്വേഷിക്കാൻ സി.ബി.ഐ സംഘം വയനാട്ടില്‍

സിദ്ധാര്‍ഥന്റെ മരണം അന്വേഷിക്കാൻ സി.ബി.ഐ സംഘം വയനാട്ടില്‍
യനാട്: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർഥന്റെ മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘം വയനാട്ടില്‍ എത്തി.
വയനാട് ജില്ലാ പോലീസ് മേധാവിയുമായി കൂടിക്കാഴ്‌ച നടത്തിയശേഷമാണ് സംഘം പൂക്കോട് വെറ്റിനറി സർവകലാശാലയില്‍ എത്തിയത്. സി.ബി.ഐ എസ്.പിയുടെ നേതൃത്വത്തിലുള്ള നാല് ഉദ്യോഗസ്ഥരാണ് ഡല്‍ഹിയില്‍ നിന്നെത്തിയ സംഘത്തിലുള്ളത് .

വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ദാർത്ഥന്റെ ദുരൂഹമരണത്തില്‍ അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥർ ഇന്ന് രാവിലെയോടെയാണ് വയനാട്ടിലെത്തിയത് .സിബി.ഐ എസ്.പിയുടെ നേതൃത്വത്തിലുള്ള നാല് ഉദ്യോഗസ്ഥരാണ് ഡല്‍ഹിയില്‍ നിന്ന് എത്തിയസംഘത്തിലുള്ളത് .സിദ്ധാർത്ഥന്റെ മരണത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച സി.ബി.ഐ അന്വേഷണം വൈകുന്നതിനെതിരെ സിദ്ധാർത്ഥൻ്റെ പിതാവ് ജയപ്രകാശ് കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു . ഇതിനുശേഷമാണ് സി. ബി. ഐ അന്വേഷണം ഏറ്റെടുത്തത്.

അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കല്‍പ്പറ്റ ഡി.വൈ.എസ്.പി ടി എന്‍ സജീവില്‍ നിന്ന് വിശദാംശങ്ങള്‍ ശേഖരിച്ചശേഷമാണ് ഉദ്യോഗസ്ഥർ സർവകലാശാലയിലേക്ക് എത്തിയത്. ഇന്നലെ കണ്ണൂരില്‍ വച്ചാണ് ഡിവൈഎസ്പി കൂടിക്കാഴ്ച നടന്നത്.