50 ലക്ഷം രൂപ നല്കണം; ഷാരൂഖ് ഖാന് വധഭീഷണി
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന് വധഭീഷണി. അജ്ഞാത നമ്ബറില്‍ നിന്നാണ് ഭീഷണി ലഭിച്ചത്. സംഭവത്തില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു.
50 ലക്ഷം രൂപ നല്കണമെന്നും, പണം നല്‍കിയില്ലെങ്കില്‍ ഷാരൂഖ് ഖാനെ വധിക്കുമെന്നും ആണ് ഭീഷണി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐപിസി 506(4), 351(3)(4) എന്നീ വകുപ്പുകള്‍ പ്രകാരം ബാന്ദ്രാ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭീഷണി വ്യാജമാണെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഛത്തീസ്ഗഢിലെ റായ്പൂരില്‍ നിന്നുള്ള ഫൈസാൻ ഖാൻ എന്ന വ്യക്തിയുടെ പേരില്‍ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്ബരില്‍ നിന്നാണ് കോള്‍ വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. റായ്പൂർ ലോക്കല്‍ പൊലീസിൻ്റെ സഹായത്തോടെ പ്രതിയെ പിടികൂടാൻ പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.ഭീഷണിയെ തുടർന്ന് ബാന്ദ്രയിലെ ഷാരൂഖ് ഖാൻ്റെ വസതിക്കു സമീപം പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരനെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ്, കഴിഞ്ഞ ദിവസം സല്‍മാൻ ഖാനുനേരെ വധഭീഷണി മുഴക്കിയത്.