'രാമായണ': റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാവ്

Nov 8, 2024 - 08:49
 0  20
'രാമായണ': റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാവ്

മുംബൈ : ഇന്ത്യൻ ചലച്ചിത്രനിർമ്മാണ മേഖലയുടെ മുഖവുര തന്നെ തിരുത്തിക്കുറിക്കുമെന്ന് കരുതപ്പെടുന്ന രാമായണവുമായി പ്രമുഖ നിർമ്മാതാവ് നമിത് മല്‍ഹോത്ര എത്തുന്നു.

അത്യാധുനിക സാങ്കേതികവിദ്യകളുടെ അകമ്ബടിയോടുകൂടെ തിരശീലയിലേക്കെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകൻ നിതീഷ് തിവാരിയാണ്.

രണ്ട് ഭാഗങ്ങളായി റിലീസിനൊരുങ്ങുന്ന ചിത്രത്തിൻ്റെ ഒന്നാം ഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലി റിലീസായും തീയേറ്ററുകളിലെത്തുമെന്നാണ് ചിത്രത്തിൻ്റെ നിർമ്മാതാവും പ്രൈം ഫോക്കസ് സ്റ്റുഡിയോയുടെ അമരക്കാരനുമായ നമിത് മല്‍ഹോത്ര ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.

ഇതിഹാസകാവ്യമായ രാമായണം ഇതിവൃത്തമായി ഒരുങ്ങുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ നായകനും സായ് പല്ലവി നായികയുമായി എത്തുന്നു.
പ്രൈം ഫോക്കസ് സ്റ്റുഡിയോയുടെ മാർഗ്ഗദർശി എന്ന നിലയില്‍ ഹോളിവുഡിലെ എക്കാലത്തെയും വൻ ചിത്രങ്ങളായ ‘ഡ്യൂണ്‍’, ‘ഇൻസെപ്ഷൻ’ സമീപകാല ഹിറ്റ് ചിത്രമായ ‘ദി ഗാർഫീല്‍ഡ് മൂവി’ എന്നീ ചിത്രങ്ങളില്‍ ഭാഗവാക്കായ നിർമാതാവ് നമിത് മല്‍ഹോത്ര ‘ആംഗ്രി ബേബീസ് 3’ യും ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.