സവന്നപൂച്ച കൊണ്ടുവന്ന ഭാഗ്യം 

സവന്നപൂച്ച കൊണ്ടുവന്ന ഭാഗ്യം 

ലീലാമ്മ തോമസ്, തൈ പറമ്പിൽ

ബോട്സ്വാന വൈൽഡ് ക്യാറ്റിനെ കാണുകയെന്നതു എന്റെ സ്വപ്നമായിരുന്നു.
 വൈൽഡ് ക്യാറ്റിനെ കാണാൻ ഞാൻ രണ്ടുപ്രാവശ്യം" NXI പാനിൽ പോയി.. അന്നൊന്നും കാണാൻ പറ്റിയില്ല. വൈൽഡ് ക്യാറ്റിനെ കാണുകയെന്നത് ഭാഗ്യമാണന്നു കാട്ടു വൈദ്യൻ പറഞ്ഞു. അങ്ങനെ വളരെ ആഗ്രഹത്തോടെ  ബോട്സ്വാനയുടെ വന്യതയിലേക്കു കടന്നു ചെന്ന  ഞാൻ അവരുടെ അതിർത്തിയിൽ പമ്മി നിന്നു. പൂച്ച മൂത്രമൊഴിച്ചു അതിർത്തി തിട്ടപ്പെടുത്തും ഈ കാട്ടിൽ.
അങ്ങനെ നോക്കിയിരുന്നപ്പോൾ ഒരു പെൺപുലി പോലെ എന്തോ ഉയരത്തിലുള്ള മറുള മരത്തിന്റെ ഉച്ചിയിൽ നിന്നുനോക്കുന്നു , പിന്നാലെ  ചക്ക വെട്ടിയിട്ട പോലെ  ശബ്ദം കേട്ടു തിരിഞ്ഞു നോക്കി. പെൺപുലിയെ  പോലെ തോന്നിക്കുന്ന ഒരു കാട്ടുപൂച്ച. മറുളക്കായ്  തിന്നാൻ വന്ന ഒരു ജീവിയെ തിന്നാൻ ശ്രമിച്ചപ്പോൾ കായുടെ ലഹരിയിൽ മയങ്ങി വീണതായിരുന്നു പൂച്ച .

മരത്തിൽ നിന്നും വീണ പൂച്ചയ്ക്ക് അഞ്ചു kg ഭാരം കാണും. മണ്ണിന്റെ നിറമാണ് , പിൻവശത്ത്  ചുവപ്പു കലർന്ന ബ്രൗൺ  നിറമുണ്ട് . കണ്ടാൽ പുലിയെപ്പോലെ തോന്നിക്കും,വാലിനു നീളം കൂടുതലാണ്.  മികച്ച വേട്ടക്കാരനും കൂടിയാണ് വൈൽഡ് ക്യാറ്റ്..
ഇവിടെയുള്ളവർ മാനുകൾ മുയലുകൾ, സസ്തിനികൾ ഇവയെ കഴിക്കും,  കാട്ടുപൂച്ചയുടെ തൊലിയെടുത്തു അലങ്കരിക്കും.വൈൽഡ് ക്യാറ്റ് വേണ്ടി വന്നാൽ മനുഷ്യനെയും ഉപദ്രവിയ്ക്കും..സായിപ്പ് വേട്ടപട്ടികളെ ഉപയോഗിച്ചു ഇവയെ വേട്ടയാടും.
വിശന്നാൽ "മ്യാവു" യെന്നു കരയാൻ കാട്ടു പൂച്ചയ്ക്കറിയില്ല.  
വീട്ടു പൂച്ചയ്ക്കു കൊഞ്ചൽ കൂടി മ്യാവു എന്നുള്ള കരച്ചിൽ  കൊണ്ടു ദേഹത്തുരുമ്മി ആശയങ്ങൾ പങ്കുവെക്കും. യജമാനസ്നേഹം കൂടുതൽ കാണിക്കും.

  ഒരു കാട്ടുപൂച്ചയെ കണ്ടു സന്തോഷം കൊണ്ടു ഫോട്ടോ എടുക്കാൻ ഒരുങ്ങിയപ്പോൾ ഞങ്ങളുടെ മുന്നിൽ ഒരു കാട്ടു പട്ടി വന്നു ,അതോടെ  പൂച്ച ഓടിപ്പോയി. ഒരു കാട്ടു പൂച്ചയുടെ കാലിൽ വണ്ടികയറി. പെട്ടന്നൊരു കാട്ടുമനുഷ്യൻ അതിനെ എടുത്തു കാട്ടു വൈദ്യന്റെ അടുക്കൽ കൊണ്ടുപോയി, അയാൾ ഒരു കാട്ടു തടിയിൽ പൂച്ചക്ക് മരുന്നു വെച്ചുകെട്ടി..അത്ഭുതമെന്നു പറയട്ടെ പൂച്ച ചാടിഎഴുന്നേറ്റു. പിറ്റേദിവസം ആ പൂച്ച അതിന്റെ കുഞ്ഞിനെ കടിച്ചു വൈദ്യന്റെ വീട്ടിൽ മുറ്റത്തു കൊണ്ടുവന്നിട്ടു. വൈദ്യർ നേരം വെളുത്തു നോക്കുമ്പോൾ ഒരു കുഞ്ഞു പൂച്ച വീടിന്റെ മുന്നിൽ കിടക്കുന്നു. കടിച്ചു കൊണ്ടു വന്ന പൂച്ച മാറിയിരുന്ന്  തല വട്ടം കറക്കി കാണിച്ചു .. മൂപ്പർ പെട്ടന്നു കുഞ്ഞു പൂച്ചയെ എടുത്തു നോക്കി,അതിന്റെ ഒരു കണ്ണിൽ പഴുത്തു കാഴ്ചയില്ല..
കണ്ണിൽ അസുഖമായതിനാൽ ആരും ശ്രദ്ധിക്കില്ല.. മൂപ്പർ പെട്ടന്നുകാസ്റ്റർ ഓയിലി നകത്തു എന്തോ പച്ചമരുന്നിട്ടു കണ്ണിൽ ഒഴിച്ചു. പൂച്ചയുടെ കണ്ണിനു കാഴ്ച കിട്ടി..


 പൂച്ചയെ സ്നേഹിച്ചാൽ മുടങ്ങി കിടക്കുന്ന കാര്യങ്ങൾ നടക്കുമെന്നു കാട്ടു വൈദ്യർ വിശ്വസിക്കുന്നു. പിറ്റേദിവസം മൂപ്പരുടെ മകൾക്ക് വിദേശത്തു പോയി പഠിക്കാൻ ഓർഡർ കിട്ടി. അഡ്മിഷൻ കിട്ടുമെന്ന് ഒരു വിശ്വാസമില്ലാതെ കഴിയുകയായിരുന്നു അവർ.  പൂച്ചയുടെ കണ്ണിനു കാഴ്ച്ച കിട്ടിയപ്പോൾ ദൈവം തുണച്ചന്നു വൈദ്യൻ പറഞ്ഞു.
പൂച്ചയെ സ്നേഹിച്ചാൽ മുടങ്ങി കിടക്കുന്ന കാര്യങ്ങൾ നടക്കുമെന്ന് ഇവർ വിശ്വസിക്കുന്നു. ഇവർകാട്ടു പൂച്ചയെ എവിടെ കണ്ടാലും ആഹാരം കൊടുക്കും. മൂപ്പർ പറയുന്നു അവരുടെ നാട്ടുചികിത്സപ്രകാരം പൂച്ചയെ വളർത്തിയാൽ ഹാർട്ട്‌ അറ്റാക്ക് ഉണ്ടാകില്ലാന്ന്.

എന്റെ വീട്ടിലും ഒരു പൂച്ച പ്രശ്നം ഉണ്ടായി. കാട്ടു പൂച്ചയുമായി ഇണ ചേർന്നുണ്ടായ വീട്ടുപൂച്ചയാണു എന്റെ ഈ സവന്നപൂച്ച. എന്റ വീടിന്റെ അടുത്ത വീട്ടിലുള്ള പൂച്ച  ആയിരുന്നു (ഈ ഫോട്ടോയിൽ കാണുന്നത് )ഇത് .അത് ആ അയൽക്കാരന്റ വീട്ടിൽ ചെന്നു കേറിയതേ  ഐശ്വര്യക്കേടുണ്ടാക്കുന്ന രീതിയിൽ അവരുടെ പട്ടി ചത്തു. അതിന്റെ ദേഷ്യത്തിനു അവർ ഈ പൂച്ചയെ ഒരുപാടുപദ്രവിച്ചു.  വൈകാതെ അതിനെ  ദുരെകളഞ്ഞു.  ആശ്രയമില്ലാതെ  അലഞ്ഞുതിരിഞ്ഞ പൂച്ച എന്റെ വീട്ടിൽ വന്നു കയറി..അപ്പോൾ  ഞാൻ അതിനു  ബ്രീo  മീൻ കൊടുത്തു . പിന്നെ അതു വീടു വിട്ടു പോയി ല്ല. എന്റെ  വീട്ടിൽ അങ്ങനെ രാജകുമാരി പോലെ വളരാൻ തുടങ്ങി...സവന്നപൂച്ച എന്റെ  വീട്ടിൽ വന്നു രണ്ടു ദിവസം കഴിഞ്ഞു ഞങ്ങൾ ഒരു വലിയ വണ്ടി വാങ്ങിച്ചു .. ഒരാഴ്ച കഴിഞ്ഞു വേറൊരു വണ്ടി കൂടി ലാഭത്തിൽ കിട്ടി. ഞാൻ വണ്ടിയിൽ ഒരു റിബ്ബൺ കെട്ടി പൂച്ചയെ കൊണ്ടു കടിച്ചഴിപ്പിച്ചു ഉത്ഘാടനം ചെയ്യിച്ചു, അയൽക്കാരൻ ഇതു കണ്ടുകൊണ്ടു നിൽക്കുകയായിരുന്നു.
ഇതു കണ്ടു ആ അയലത്തുകാരൻ കരുതി അയാൾ തല്ലി ഓടിച്ച പൂച്ച ഞങ്ങളുടെ വീട്ടിൽ വന്നതാണ് അനുഗ്രഹത്തിന്റെ കാരണമെന്ന് .
ആ പൂച്ചയെ ഉപദ്രവിച്ചു  കളഞ്ഞ ആ അയലത്തുകാരൻ  പൂ ച്ചയെ തിരികെ  ചോദിച്ചു. ഞാൻ വിട്ടുകൊടുത്തില്ല. അവർ പോലീസിൽ പരാതി കൊടുത്തു. ഇവിടെയങ്ങനെയാണ്. നിസ്സാര കാര്യം പോലും പോലീസിൽ പറയും. ഞാൻ അവരോടു വാങ്ങിച്ചതാണന്നു തെളിവുകൾ കാണിക്കാൻ iഇല്ലാതെ അവർ കുഴഞ്ഞു. കോടതിയിൽ ചെന്നപ്പോൾ പൂച്ച എന്റെ മുഖത്തു നോക്കി കിർർർർ കിക്കിർ എന്നുള്ള ശബ്ദം പുറപ്പെടുവിച്ചു. ഇവിടെയുള്ളവർക്ക് കാട്ടുമൃഗങ്ങളുടെ ഭാഷയറിയാം. അതു കണ്ടു മനസിലായ കോടതി പൂച്ചയെ എനിക്കു തന്നു..

പൂച്ചയെ ഉപദ്രവിച്ച അയൽക്കാരന് 1000 pula പിഴയും കൊടുക്കണ്ടതായി വന്നു.
തെറ്റു മനസിലാക്കിയ എന്റെ അയൽക്കാരൻ പൂച്ചയെ സ്നേഹിക്കാനുo തുടങ്ങി.എന്നോടു യാതൊരു ദേഷ്യവും അദ്ദേഹത്തിനില്ല. അയാളുടെ വീട്ടിൽ ഞങ്ങൾക്കു വലിയ ഒരു സൽക്കാരം തന്നു അതാണ് ഇവിടെയുള്ള ആൾക്കാരുടെ സ്വഭാവം.. പിണക്കം മനസ്സിൽ വെക്കില്ല. അയാളും പൂച്ചയെ സ്നേഹിക്കാനും തുടങ്ങി..

സവന്ന പൂച്ചകൾ വളരെ വേഗത്തിൽ വിറ്റഴിയുന്നു..ഞാൻ പൂച്ചക്ക് കാട്ടു ധാന്യം ഇറച്ചിയിട്ടു പുഴുങ്ങി കൊടുക്കും. മൊറൊക്കോ ഇലയിൽ മിൻസ് മീറ്റ് ചുരുട്ടി കൊടുക്കും. ചാമോല്ലീയാ സൂപ്പ് കൊടുക്കും. ബോട്സ്വാന പൂച്ചയുടെ സൗന്ദര്യം വേറിട്ടതാണ്.
മരത്തിന്റെ പൊത്തിലുള്ള കിളികൂട്ടിൽ തലയിട്ടു കിളിയെ പിടിക്കുമ്പോൾ വളരെ കൗശലം നിറഞ്ഞ പൂച്ചയുടെ രീതികൾ മനസ്സിലാകും. എടുത്തെറിഞ്ഞാലും പിടിച്ചു നിൽക്കും. അതാണ് പൂച്ച.. നാലു കാലുള്ള നങ്ങേലി പൂച്ചയുടെ കഥ വേറെ. അതും വളരെ രസകരമാണ്. പൂച്ചയും പട്ടിയും കൂട്ടു കൂടുന്നത് ഇവിടെ ഉള്ള ആൾക്കാർക്കിഷ്ട്മില്ല. സവന്ന  പൂച്ച കൈകൊണ്ടു പട്ടിയെ അടിക്കും. 

ഇവിടെ മണ്ണിനടിയിൽ ചീറ്റി നടക്കുന്ന ഒരു പാമ്പുണ്ട്. അതിനെ പൂച്ചകൾ അടിച്ചു കടിച്ചു കൊല്ലും, ഇവിടുത്തുകാർക്കും അതു സഹായമാണ്.. സാവന്ന ഹിൽ എന്ന സ്ഥലത്തു പൂച്ചയ്ക്കു പ്രത്യേക അതിരുകൾ ഉണ്ട്. യൂറിൻ ഒഴിച്ചു അവ അതിരു തിട്ടപ്പെടുത്തും... River സൈഡിൽ ചിലപ്പോൾ ക്യാമ്പ് ചെയ്യും. മീൻ ചൂണ്ടയിടാൻ വരുന്നവർ ക്യാറ്റ് ഫിഷ് കൊടുക്കും. ഇവിടെയുള്ളവർ ക്യാറ്റ് ഫിഷ് കഴിക്കില്ല...


ലീലാമ്മ തോമസ്, തൈ പറമ്പിൽ