നീയെന്തേ മിണ്ടാത്തു:  ലളിതഗാനം

നീയെന്തേ മിണ്ടാത്തു:  ലളിതഗാനം

നീയെന്തേ മിണ്ടാത്തു കളിവാക്കുകൾ

പറയാത്തൂ,

കണ്മണിയേ...

എൻ കളമൊഴിയേ....

നിൻ തിരതല്ലും സ്നേഹത്തെ അറിയുന്നു

ഞാനെന്നും..

 

                       (നീയെന്തേ..........)

 

വസന്തനിലാവിന്റെ ചാരുതയിൽ

നീയെന്റെ അരികത്തു വന്നുചേരുമ്പോൾ...(2)

വനമുല്ലപൂവിന്റെ നറുമണമൂറും

ഇളംകാറ്റിൽ

നീയെന്നിൽ

നിറ വസന്തമായ്... (2)

 

                    (നീയെന്തേ......)

 

എത്ര പറഞ്ഞാലും തീരില്ല കണ്മണി

നിന്നോടെനിക്കുള്ള സ്നേഹം... (2)

അത്രമേലെന്നിൽ നിറയുന്നു നീ...

എൻകാവ്യ

കല്ലോല ജാലമായ്....

മിഴികളിൽ നിറയും

പതംഗമായി....

 

                (നീയെന്തേ......)

 

സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ