വൈക്കം ബി രാജമ്മാൾ-  ഗാനകോകിലം, സംഗീതജ്ഞ

വൈക്കം ബി രാജമ്മാൾ-  ഗാനകോകിലം, സംഗീതജ്ഞ

സപ്ന അനു  ബി ജോർജ് 

ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന ഒരു കലയാണു് സംഗീതം. രാഗതാളപദാശ്രയമായതാണ്‌ സംഗീതം എന്നാണ്‌ നാട്യശാസ്ത്രത്തിൽ സംഗീതത്തെക്കുറിച്ചു പറയുന്നത്. സമ്യക്കാകുന്ന നല്ല ഗീതം എന്നാണ് ‘സംഗീതം’ എന്ന വാക്കിനർത്ഥം .ശ്രോതാക്കളിൽ സന്തോഷം,ദുഃഖം, അനുകമ്പ, തുടങ്ങിയ വികാരങ്ങൾ ഉളവാക്കാൻ സംഗീതത്തിനു കഴിയുമെന്ന് വിശ്വസിക്കുന്നു. മഴ പെയ്യിക്കാനും, രോഗശമനത്തിനും വരെ സംഗീതത്തെ ഉപയോഗിക്കാമെന്ന് ചിലർ വിശ്വസിക്കുന്നു. ഈ കലയ്ക്ക്, ഒരുപക്ഷെ, മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ടാവാം. 

ശബ്ദങ്ങൾ ഉപയോഗിച്ച് ഇരകളെ ആകർഷിക്കുവാനും, മറ്റാശയങ്ങൾ വിനിമയം ചെയ്യാനും ആദിമമനുഷ്യന് കഴിഞ്ഞിരുന്നു. പിന്നീട്, സമൂഹമായി ജീവിക്കാനും കൂട്ടായി അധ്വാനിക്കാനും തുടങ്ങിയപ്പോൾ വിരസതയകറ്റാനും ഉന്മേഷം പകരാനും സംഗീതം ഒരു കലയായി വികസിച്ചുവന്നു. ജനങ്ങളുടെ സാംസ്കാരികപുരോഗതിയിൽ സംഗീതത്തിന് ഒരു പ്രധാന പങ്കുണ്ട് .  മനുഷ്യർ പല രാജ്യങ്ങളിലെയും കൂടുതൽ ബന്ധപ്പെട്ടതുമൂലം സംഗീത രീതികളും കൂടികലർന്നു. അത് പിന്നീട് ഫ്യൂഷൻ സംഗീതം എന്ന വിഭാഗമായും തീർന്നു .  എന്നാൽ കേരള സംഗീതം, കൃഷ്ണനാട്ടം, കഥകളി, മോഹിനിയാട്ടം,  തുള്ളൽ,  കൈകൊട്ടിക്കളി  എന്നിവയിൽ ആണ്‌  നമ്മുടെ പൂർവികർ സംഗീതത്തിന്റെ മൂർത്തഭാവങ്ങൾ കണ്ടിരുന്നത്.

നിരവധി കേരളീയ ഗാനങ്ങളുടെയും താളങ്ങളുടെയും പേരുകൾ ആട്ടക്കഥകളിലും  തുള്ളൽക്കഥകളിലുമായി ചിതറിക്കിടപ്പുണ്ടെങ്കിലും അവയിൽ  പൂരിപക്ഷവും കാലത്തിന്റെ  വിസ്മൃതിയായി കഴിഞ്ഞു.  ശാസ്ത്രീയമായി ഇനിയും സ്വരപ്പെടുത്തി കഴിഞ്ഞിട്ടില്ലാത്ത ഈ രാഗങ്ങളുടെയും വിന്യാസഭേദം സൂക്ഷ്മതരമാക്കിയിട്ടില്ലാത്ത താളങ്ങളുടെയും പിൻബലത്തിലാണ് ഇന്ന് ‘കേരള സംഗീത’മെന്ന സങ്കല്പം കുടിക്കൊള്ളുന്നത്.

വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ ഒന്‍പതാംദിവസം, രാവിലെ സംഗീതക്കച്ചേരി വൈക്കം രാജമ്മാൾ പാടുന്നു. നാരായണീയ തത്വസമീക്ഷാ സത്രത്തിന് വൈക്കം രാജമ്മാളിന്റെ  ഈശ്വരപ്രാര്‍ത്ഥനയോടെ തുടക്കം നടത്തി. രാകേന്ദു സംഗീതോത്സവത്തിന്റെ തുടക്കം സ്‌കൂൾ മൈതാനത്തു സംഗീതഞ്ജരായ വൈക്കം രാജമ്മാളിന്റെ സംഗീത കച്ചേരിയോടെ നടന്നു. ത്യാഗരാജ ആരാധന ത്യാഗരാജപഞ്ചരത്‌ന കീര്‍ത്തനാലാപനത്തോടെ മാതംഗി സത്യമൂര്‍ത്തി, വൈക്കം രാജമ്മാൾ, ലേഖ രഘുനാഥ് എന്നിവരുടെ കച്ചേരിയോടെ തുടക്കം കുറിച്ചു!എന്നിങ്ങനെ പലവിധം  സംഗീത  പരിപാടികളുടെയും, ക്ഷേത്ര ഉത്സവങ്ങളുടെയും  ഒത്തെ നടുക്ക് എല്ലാത്തിനും മുന്നോടിയായി വൈക്കം രാജമ്മാളിന്റെ കച്ചേരിയോടെ തുടക്കം.  എതാണ്ട്  1980 കളിൽ മുതൽ  ഉള്ള കോട്ടയം സ്വദേശികൾക്കും  കേരളത്തിലുള്ള എല്ലാ സംഗീത വിദ്വാന്മാർക്കും  ചിരപരിചിതം തന്നെ! 

എന്റെ അമ്മയുടെ കൂടെ പഠിപ്പിക്കുന്ന കോട്ടയം നാട്ടകം സ്കൂളിലെ  സംഗീത അദ്ധ്യാപികയായിരുന്നു  വൈക്കം ബി രാജമ്മാൾ! പല സംഗീതവിദ്ധ്യാർത്ഥികൾക്കും  സംഗീതത്തിന്റെ  സരിഗമ പധനിസ  ചൊല്ലിക്കൊടുത്തു , പല കുട്ടികളുടെയും  സംഗീതസ്വരങ്ങളുടെ ചുക്കാൻ പിടിച്ചു  രാജമ്മാൾ  ടീച്ചർ! ആത്മർത്ഥതയെക്കാൾ സംഗീതത്തോടുള്ള  ആരാധന  സംഗീതത്തെ ദൈവത്തിന്റെ  പ്രതിരൂപമായി കണ്ടു  രാജമ്മാൾ ടീച്ചർ.   സംഗീതം  തന്റെ അടുത്ത് പഠിക്കാൻ  വരുന്ന കുട്ടികൾക്കൊപ്പം , തന്റെ  മക്കളായ, പ്രേമയെയും  പ്രിയയെയും അതേ  ആത്മാർഥതയോടെ സംഗീതം പഠിപ്പിക്കാൻ രാജമ്മാൾ റ്റീച്ചർ  മറന്നില്ല.

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടന്നു വരുന്ന ചെമ്പൈ സംഗീതോത്സവത്തിലെ അതിപ്രധാനമായ പഞ്ചരത്‌ന കീര്‍ത്തനാലാപനമാണ് ക്ഷേത്രത്തിലെ സംഗീതപ്രേമികളെ ആനന്ദനിര്‍വൃതിയിൽ ആറാടിക്കാറ്. നാദബ്രഹ്മത്തിന്റെ അമൃതം നുകരാന്‍ മേല്‍പ്പത്തൂർ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ക്ക് നിര്‍വൃതിയുടെ അമൃതനിമിഷങ്ങൾ സമ്മാനിച്ച് പഞ്ചരത്‌നകീര്‍ത്തനാലാപനം തേന്‍മഴയായി പെയ്തിറങ്ങി. എന്‍.പി.രാമസ്വാമി, ഡോ.ഗുരുവായൂർ മണികണ്ഠൻ, വെള്ളിനേഴി സുബ്രഹ്മണ്യം, ഡോ: കെ. ഓമനക്കുട്ടി, ഡോ: വിജയലക്ഷ്മി സുബ്രഹ്മണ്യം, പാല്‍ക്കുളങ്ങര അംബികാദേവി, ഡോ: മാലിനിമനോഹരന്‍, വൈക്കം രാജമ്മാൾ എന്നിവരുടെ കച്ചേരിയോടെ  ചെബൈയ് സംഗീതം അവസാനിച്ചു

ശ്രീമതി രാജമ്മാൾ എന്നാൽ കോട്ടയം സ്വദേശികളുടെ ചിരപരിചിതമായ മുഖവും അഭിമാനവും  ആണ്. തിരുനക്കര മഹാദേവന്റെ അനുഗ്രഹത്താൽ പ്രശസ്ത സംഗീതജ്ഞയും കോട്ടയം തിരുനക്കര അമ്പലനടക്കടുത്ത് തന്നെയാണ് താമസവും. ഭർത്താവ് റിട്ടയേർഡ് ഹെഡ്മാസ്റ്റർ വി കെ മണിഅയ്യർ ആണ്. രണ്ട് പെൺമക്കൾ അമ്മയുടെ വഴിതന്നെയാണ് തിരഞ്ഞെടുത്തത് . മൂത്തയാൾ ചെന്നൈയിൽ താമസിക്കുന്നു. രണ്ടാമത്തെ മകൾ Dr.പ്രിയ സംഗീതത്തിൽ  പി എച് ഡി എടുത്തിട്ടുണ്ട്. ഇപ്പോൾ ബഹറിനിൽ ഭർത്താവിനോടും മകളോടുമൊപ്പം താമസിക്കുന്നു.   

സപ്ന അനു  ബി ജോർജ്