സലിം കുമാറിന്റെ സംസ്കാരം മത ചടങ്ങുകൾ ഒഴിവാക്കി

Jun 7, 2026 - 10:23
Jun 7, 2026 - 20:00
 0  18
സലിം കുമാറിന്റെ  സംസ്കാരം മത ചടങ്ങുകൾ ഒഴിവാക്കി

കൊച്ചി: അന്തരിച്ച മലയാളത്തിന്‍റെ പ്രിയ നടൻ സലിംകുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം. ജന്മനാടായ പറവൂരിലാണ് സലിം കുമാർ അന്ത്യവിശ്രമം കൊള്ളുക. സലിംകുമാറിന് അവസാന നോക്കുകാണാൻ ആയിരങ്ങളാണ് പറവൂർ ടൗൺഹാളിലെ പൊതു ദർശനത്തിലേക്ക് ഒഴുകിയെത്തിയത്. നിരവധി പ്രമുഖർ ആണ് താരത്തിന്റെ വേർപാടിൽ അനുശോചനം അറിയിച്ചത്.

രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് ടൗൺഹാളിൽ എത്തിച്ചത്. രണ്ട് മണിക്ക് പൊതുദർശനം പൂർത്തിയാക്കി മൃതദേഹം ആംബുലൻസിൽ കയറ്റി വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടുവളപ്പിൽ വൈകിട്ട് 3.30 ഓടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും പ്രിയനടനെ കേരളം യാത്രയാക്കുക.

അദ്ദേഹത്തിന്‍റെ അന്ത്യാഭിലാഷ പ്രകാരം മത ചടങ്ങുകൾ ഒഴിവാക്കിയാകും സംസ്കാരം. ടൗൺ ഹാളിലെ പൊതുദർശനത്തിനൊടുവിൽ കോൺഗ്രസ് പതാക പുതപ്പിച്ചാണ് സലീം കുമാറിനെ ആംബുലൻസിലേക്ക് കയറ്റിയത്. മുഖ്യമന്ത്രി വി ഡി സതീശനടക്കം സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ടൗൺ ഹാളിലെത്തി.