ഇലക്‌ട്രല്‍ ബോണ്ട്: എല്ലാ രേഖകളും പുറത്തുവിടാന്‍ എസ്ബിഐയോട് നിര്‍ദേശിച്ച്‌ സുപ്രീംകോടതി

ഇലക്‌ട്രല്‍ ബോണ്ട്: എല്ലാ രേഖകളും പുറത്തുവിടാന്‍ എസ്ബിഐയോട് നിര്‍ദേശിച്ച്‌ സുപ്രീംകോടതി

ല്‍ഹി: ഇലക്‌ട്രല്‍ ബോണ്ട് വിഷയത്തില്‍ എല്ലാ രേഖകളും പുറത്തുവിടണമെന്ന് എസ് ബി ഐയോട് ആവശ്യപ്പെട്ട് സുപ്രീംകോടതി.

കഴിഞ്ഞ ദിവസം വിവരങ്ങള്‍ കൈമാറിയിരുന്നെങ്കിലും ഇത് മതിയാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ബോണ്ടിന്റെ സീരിയല്‍ നമ്ബറുകള്‍ പുറത്തുവിടണമെന്നാണ് കോടതിയുടെ നിർദേശം. ഇതില്‍ ഏത് കമ്ബനിക്ക് ഏത് കമ്ബനിയാണ് സംഭാവന നല്‍കിയതെന്ന് പൊതുജനങ്ങള്‍ക്ക് അറിയാന്‍ ഇത് സഹായിക്കും.

തിരഞ്ഞെടുപ്പ് ബോണ്ട് നമ്ബര്‍ കൈമാറാത്തത് എന്ത് കൊണ്ടാണെന്ന് തിങ്കളാഴ്ചക്കകം അറിയിക്കാനുമാണ് നിർദേശം. തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തെരെഞ്ഞെടുപ്പ് കമ്മീഷന് കൈമാറാനായിരുന്നു തങ്ങളുടെ ഉത്തരവ്. എന്നാല്‍ എസ് ബി ഐ ഈ നിർദേശം പാലിച്ചില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് സീരിയല്‍ നമ്ബറുകള്‍ ഉള്‍പ്പെടെ കൈമാറണം. കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.