രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റു
തിരുവനന്തപുരം: മുഖ‍്യമന്ത്രി വി.ഡി. സതീശന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ചുമതലയേറ്റു. മുഖ‍്യമന്ത്രിയുടെ നിർദേശത്തെത്തുടർന്നാണ് അവധി ധിനത്തിൽ അദ്ദേഹം ചുമതലയേറ്റെടുത്തത്.
2003 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ‍്യോഗസ്ഥനാണ് രത്തൻ യു ഖേൽക്കർ. കണ്ണൂർ കലക്റ്ററായും കേരള മെഡിക്കൽ മിഷൻ ഡയറക്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
മുഖ‍്യ തെരഞ്ഞെടുപ്പ് ഓഫിസറായിരുന്ന രത്തൻ ഖേൽക്കറുടെ നിയമനത്തിനെതിരേ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. രത്തൻ ഖേൽക്കറുടെ നിയമനം ബംഗാളിലേതിനു സമാനമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. സിപിഎം നേതാവ് പി. രാജീവ് അടക്കമുള്ളവരും വിമർശനവുമായി രംഗത്തെത്തിയിരുന്നു.