ധവളപത്രം പുറത്തിറക്കാന്‍ പ്രത്യേക സമിതി; ഡോ. കെഎം ചന്ദ്രശേഖരൻ അധ്യക്ഷൻ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കാൻ സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു. ചേര്‍ന്ന ധനകാര്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
മുന്‍ കാബിനറ്റ് സെക്രട്ടറി ഡോ. കെഎം ചന്ദ്രശേഖരനെയാണ് സമിതിയുടെ ചെയര്‍മാനായി നിശ്ചയിച്ചിരിക്കുന്നത്. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ കണ്‍വീനറായിരിക്കും. സാമ്പത്തിക വിദഗ്ധന്‍ ഡോ. നാരായണ, സിഡിഎസ് ഡയറക്ടര്‍ ഡോ. വീരമണി എന്നിവരാണ് സമിതി അംഗങ്ങള്‍.
സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ ധവളപത്രം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പത്ത് ദിവസത്തിനകം ധവളപത്രം പുറത്തിറക്കാനാണ് സർക്കാരിന്റെ നീക്കം.