പ്രൊഫ.എസ്.ശിവദാസിൻ്റെ 86-ാം ജന്മദിനാഘോഷവും ഡോൺ ബുക്സ് - ബഷീർ പുരസ്കാര സമർപ്പണവും 28 ന്  കോട്ടയം സി.എം.എസ്  കോളജിൽ;  വെങ്കിക്ക് ലിവിങ് ലീഫിന്റെ ആർടിസ്ട്രി പുരസ്കാരം  

Feb 20, 2026 - 09:00
Feb 20, 2026 - 11:18
 0  17
  പ്രൊഫ.എസ്.ശിവദാസിൻ്റെ 86-ാം ജന്മദിനാഘോഷവും ഡോൺ ബുക്സ് - ബഷീർ പുരസ്കാര സമർപ്പണവും 28 ന്  കോട്ടയം സി.എം.എസ്  കോളജിൽ;  വെങ്കിക്ക് ലിവിങ് ലീഫിന്റെ ആർടിസ്ട്രി പുരസ്കാരം  

കോട്ടയം: പ്രൊഫ.എസ്.ശിവദാസിൻ്റെ എൺപത്തിയാറാം ജന്മദിനാഘോഷവും സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരമായി ഡോൺ ബുക്സ് - ബഷീർ പുരസ്ക്കാര സമർപ്പണവും  ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 ന് കോട്ടയം സാംസ്ക്കാരിക സൗഹൃദക്കൂട്ടായ്മയുടെ നേതൃത്വത്തിൽ സി.എം.എസ്  കോളജ് ഗ്രേറ്റ് ഹാളിൽ സംഘടിപ്പിക്കുന്നു .  
   

അദ്ധ്യാപകനും പ്രഭാഷകനും പത്രാധിപരും ശാസ്ത്ര പ്രചാരകനും മുന്നൂറിലേറെ പുസ്തകങ്ങളുടെ രചയിതാവും  ഏഷ്യയിലെ  ഏറ്റവും വലിയ ബാല-ശാസ്ത്ര സാഹിത്യകാരനുമായ പ്രൊഫ.ശിവദാസ്  സംസ്ഥാന - ദേശീയ സർക്കാരുകളുടെയും അന്തർദേശീയ സംഘടനകളുടെയും നിരവധി പുരസ്ക്കാരങ്ങൾ   സ്വന്തമാക്കിയിട്ടുണ്ട്.

ശിവദാസ് സാറിൻ്റെ എൺപതിലേറെ പുസ്തകങ്ങൾക്കുൾപ്പെടെ നിരവധി പുസ്തകങ്ങളുടെ ഇലസ്ട്രേഷൻ നിർവഹിച്ച അതുല്യ കലാകാരൻ  വെങ്കിക്ക് ലിവിങ് ലീഫ് പബ്ലിഷേഴ്സ് നൽകുന്ന പ്രഥമ ആർട്ടിസ്ട്രി പുരസ്കാരവും ഈ ചടങ്ങിൽ വെച്ച് നൽകുന്നതാണ്.  ഫെബ്രുവരി 28 ശനിയാഴ്ച്ച  3.30ന് നടക്കുന്ന ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

സി.എം. എസ് കോളേജ്, ഡോൺ ബുക്സ്, എഫക്ടീവ് ടീച്ചർ, പേരൻ്റ്സ് ക്ലബ്, ലിവിങ് ലീഫ് എന്നിവരാണ് സംഘാടനം .