വൈലോപ്പിള്ളി ശ്രീധരമേനോൻ സ്മൃതി സാഹിത്യ ശ്രേഷ്ഠ യുവപ്രതിഭ പുരസ്കാരം പ്രശാന്ത് പഴയിടത്തിന്

Jul 9, 2026 - 09:44
 0  13
വൈലോപ്പിള്ളി ശ്രീധരമേനോൻ സ്മൃതി സാഹിത്യ ശ്രേഷ്ഠ യുവപ്രതിഭ പുരസ്കാരം പ്രശാന്ത് പഴയിടത്തിന്

 

ഗുരുവായൂർ : കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ
2026 ലെ വൈലോപ്പിള്ളി ശ്രീധരമേനോൻ സ്മൃതി സാഹിത്യ ശ്രേഷ്ഠ യുവപ്രതിഭ പുരസ്കാരം 
പ്രശാന്ത് പഴയിടത്തിന് .

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് ഹോൾഡറും, ബ്രിട്ടീഷ് ഇന്റർനാഷണൽ മലയാളം അതോർസ് കോർഡിനേറ്ററും  കോതമംഗലം സ്വദേശിയുമായ പ്രശാന്ത് പഴയിടത്തിന്റെ "കഥ പറയാനൊരു പെണ്ണ് "
എന്ന കൃതിയും കവി, ഗാനരചന, കഥാകൃത്ത് തുടങ്ങി സാഹിത്യരംഗത്തെ സമഗ്ര സംഭാവനകളും പരിഗണിച്ചാണ് പുരസ്കാരമെന്ന് ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ അറിയിച്ചു.

വൈലോപ്പിള്ളിയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ച് ജൂലൈ 11,12 തീയതികളിൽ ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ നടക്കുന്ന ദ്വിദിന പരിപാടിയിൽ അവാർഡ് സമ്മാനിക്കും.
ജൂലൈ 11ന് ഉച്ചക്ക് രണ്ടു മണിക്ക് മന്ത്രി ഒ ജെ ജനീഷ് പരിപാടി ഉദ്ഘാടനം ചെയ്യും.