മാസപ്പടി കേസില്‍ പിണറായിക്ക് ആശ്വാസം; വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്‌ത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്
എറണാകുളം: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മകള്‍ വീണയ്ക്കും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനും ആശ്വാസം. എഫ്.ഐ.ആർ ഇടാൻ വിജിലൻസിന് നിർദേശം നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. പിണറായി ഉൾപ്പെടെയുള്ളവരുടെ അപ്പീലുകൾ ഫയലിൽ സ്വീകരിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. ജസ്റ്റിസുമാരായ കെ.നടരാജൻ, ജോൺസൺ ജോൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
അതേസമയം പിണറായിയുടെയും റിയാസിന്‍റെയും വീണയുടെയും അപ്പീലുകളെ എതിർത്ത് ഇ.ഡി. അന്വേഷണം സ്റ്റേ ചെയ്യരുതെന്നും ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി അഭിഭാഷകന്‍ സിദ്ധാർത്ഥ് ലൂത്ര, എൻ.ഹരിഹരൻ എന്നിവരാണ് പിണറായിക്കായി ഹാജരായത്. ലൂത്ര ഓണ്‍ലൈനായി ആണ് ഹാജരായത്.
പിണറായി ഉൾപ്പെടെയുള്ളവർക്കെതിരായ സാമ്പത്തിക ഇടപാടുകളടങ്ങിയ തെളിവുകൾ ലഭിച്ചിരുന്നു. അന്വേഷണത്തിനിടെ ഡയറി ലഭിച്ചു. മുൻ മുഖ്യമന്ത്രിയുടെ പേരുണ്ട്, മുൻ മന്ത്രിയുടെ ഭാര്യയുണ്ട്, അതനുസരിച്ചാണ് ഡി.ജി.പിക്ക് ശുപാർശ കത്ത് നൽകിയത്. അഴിമതി നിരോധന നിയമപ്രകാരം ഇ.ഡിക്ക് കേസ് എടുക്കാൻ ആവില്ല. അതുകൊണ്ടാണ് PMLA നിയമപ്രകാരം ഡി.ജി.പിക്ക് കത്ത് നൽകിയതെന്നും ഇ.ഡി ഹൈക്കോടതിയെ അറിയിച്ചു. അതിനിടെ ഹർജിക്കാര