അയോധ്യയിൽ നിന്ന് നേപ്പാളിലേക്ക് ട്രെയ്ൻ സർവീസ്
ന്യൂഡൽഹി: നേപ്പാളിലെ ജാനക്പുർ ധാമിനും ഉത്തർപ്രദേശിലെ അയോധ്യയ്ക്കുമിടയിൽ പുതിയ പ്രതിവാര ട്രെയ്ൻ സർവീസ് ആരംഭിക്കാൻ റെയ്ൽവേ ബോർഡ് അംഗീകാരം നൽകി. എന്നാൽ സർവീസിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം എപ്പോൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.
ഏകദേശം 604 കിലോമീറ്റർ ദൂരം പിന്നിടുന്ന ട്രെയ്ൻ ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ പ്രധാന പട്ടണങ്ങളിലൂടെയും നഗരങ്ങളിലൂടെയും കടന്നുപോകും. ജയ്നഗർ, മധുബനി, ശിശോ, സീതാമർഹി, റക്സൗൾ, നർകതിയാഗഞ്ച്, ഗോരഖ്പുർ, ബസ്തി, മൻകാപുർ, അയോധ്യ ധാം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്. ആഴ്ചയിൽ ഒരിക്കൽ സർവീസ് നടത്തുന്ന ട്രെയ്ൻ ശനിയാഴ്ച ജാനക്പുർ ധാമിൽനിന്നും തിങ്കളാഴ്ച അയോധ്യ കാന്റിൽനിന്നും പുറപ്പെടും