ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണാനാകില്ല, ബാറുകളിൽ നൃത്തം ചെയ്യുന്നതിനോ പാട്ട് കേൾക്കുന്നതിനോ വിലക്കേർപ്പെടുത്താനാകുമോയെന്ന് ഹൈക്കോടതി
ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണാനാകില്ലെന്ന് ഹൈക്കോടതി. ബാറുകളിൽ നൃത്തം ചെയ്യുന്നതിനോ പാട്ട് കേൾക്കുന്നതിനോ വിലക്കേർപ്പെടുത്താനാകുമോയെന്ന് കോടതി ചോദിച്ചു. ഡിജെ പാർട്ടികളെ മാത്രം ലക്ഷ്യമിടുന്നത് എന്തിനാണെന്നും ഇത്തരം പാർട്ടികൾ മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന മുന്‍വിധി വേണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
രാത്രി ജീവിതം തന്നെ നിരോധിക്കാനാകുമോയെന്നും ഹൈക്കോടതി ചോദിച്ചു. ഹോട്ടലുകളിൽ മദ്യവിൽപ്പന അനുവദിക്കുമ്പോൾ ഡിജെ പാർട്ടികൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്നത് എന്തിനാണെന്നും കോടതി നിരീക്ഷിച്ചു. ഡിജെ സംഗീതവും ഒരു തൊഴിലാണെന്നും അതിനെ പൊതുവൽക്കരിക്കരുതെന്നും വ്യക്തമാക്കി. അതേസമയം, മയക്കുമരുന്ന് ഉപയോഗത്തോട് വിട്ടുവീഴ്ചയില്ലെന്നും നിയമലംഘനം കണ്ടെത്തിയാൽ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. ഡിജെ പാർട്ടികൾ നിരീക്ഷിക്കാൻ പൊലീസിനെ വിന്യസിക്കാമെന്നും കോടതി വ്യക്തമാക്കി.
നിയന്ത്രണങ്ങള്‍ക്ക് നിയമപരമായ അടിസ്ഥാനം വ്യക്തമാക്കാനും സര്‍ക്കാരിനോട് നിര്‍ദേശിച്ചു. പഞ്ച നക്ഷത്ര ഹോട്ടലുകളിലെ ഡി ജെ പാര്‍ട്ടികള്‍ക്കടക്കം നിയന്ത്രണമേര്‍പ്പെടുത്തിയ കൊച്ചി സിറ്റി പൊലീസിന്റെ നോട്ടീസുകള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ വിശദവാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി