മോദിയോട് ചോദ്യമുയര്‍ത്തിയ നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ ഇന്ത്യൻ വിസ റദ്ദാക്കി

Nov 13, 2026 - 17:41
 0  10
മോദിയോട് ചോദ്യമുയര്‍ത്തിയ നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ ഇന്ത്യൻ വിസ റദ്ദാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാര്‍ത്താസമ്മേളനത്തിനിടെ ചോദ്യങ്ങളുന്നയിച്ച് വൈറലായ നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തക ഹെല്ലെ ലിങിന്റെ ഇന്ത്യ സന്ദര്‍ശനം വിലക്കിയെന്ന് ആരോപണം. യാത്രയുടെ അവസാന നിമഷം വിസ റദ്ദാക്കിയെന്നാണ് ആരോപണം. ഹൈദരാബാദില്‍ നടക്കുന്ന ഭാരത് സമ്മിറ്റില്‍ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് തിരിക്കാനിരിക്കെ അവസാന നിമിഷം വിസ റദ്ദാക്കിയെന്ന് ഹെല്ലെ ആരോപിച്ചു. എക്‌സില്‍ പങ്കുവച്ച വീഡിയോയിലാണ് ഹെല്ലെയുടെ പ്രതികരണം.

എന്താണ് സംഭവിച്ചതെന്ന ചോദ്യം ഉന്നയിച്ചായിരുന്നു ഹെല്ല വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. അമിത് ഷായുടെയും കേന്ദ്ര ആഭ്യന്തര വകുപ്പിന്റെയും ഇടപെടലാണ് ഇതിനുപിന്നിലെന്നും ലിങ് ആരോപിച്ചു. മോദി സര്‍ക്കാരിനെ വിമര്‍ശിച്ചതുകൊണ്ടാണോ വിസ റദ്ദാക്കിയതെന്നും ലിങ് ചോദിക്കുന്നു. തന്റെ ഇന്ത്യന്‍ യാത്ര തടസപ്പെടുത്തിയത് ആഭ്യന്തര മന്ത്രാലയമാണെന്ന വാദമാണ് ഹെല്ലെ ഉയര്‍ത്തുന്നത്. വിസ റദ്ദാക്കിയതില്‍ നോര്‍വേയിലെ ഇന്ത്യന്‍ എംബസി ഉത്തരവാദിയല്ല. എംബസിയുടെ ഇടപെടല്‍ മികച്ചതായിരുന്നു എന്നും ഹെല്ലെ മറ്റൊരു എക്‌സില്‍ പോസ്റ്റില്‍ കുറിച്ചു.