നടി കാവ‍്യാ മാധവന്‍റെ പിതാവ് അന്തരിച്ചു

ചെന്നൈ: നടി കാവ‍്യ മാധവന്‍റെ പിതാവ് പി. മാധവൻ (75) അന്തരിച്ചു. കാസർഗോഡ് നീലേശ്വരം സ്വദേശിയാണ്. ചെന്നൈയിൽ വച്ചായിരുന്നു അന്ത‍്യം. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും.
സിനിമയിലെത്തിയ കാലം മുതൽക്കെ കാവ‍്യയ്ക്ക് പിന്തുണ നൽകി ഒപ്പം പിതാവുമുണ്ടായിരുന്നു. പിതാവിന്‍റെ പിന്തുണയെ പറ്റി കാവ‍്യ പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്