മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകനാണ് കമൽ. 1986 ൽ മിഴിനീർപ്പൂക്കൾ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് സംവിധാന രംഗത്തേയ്ക്ക് കടന്നു വരുന്നത്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി നിരവധി മെഗാ താരങ്ങളെ നടന്മാരാക്കി നിരവധി ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
മോഹൻലാൽ, ശ്രീനിവാസൻ, നന്ദിനി എന്നിവർ പ്രധാന കഥാപാത്രത്തിലെത്തിയ സിനിമയാണ് അയാൾ കഥ എഴുതുകയാണ്. സാഗർ കോട്ടപ്പുറം എന്ന കഥാപാത്രമാണ് സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ചത്.
മോഹൻലാലിന്റെ സാഗർ കോട്ടപ്പുറത്തിനൊപ്പം നന്ദിനിയുടെ പ്രിയദർശിനിയും പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചു.
കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഹൃദയസ്പർശിയായ വരികൾക്ക് രവീന്ദ്രൻ മാഷ് ഈണത്തിന്റെ മാധുര്യം പകർന്നപ്പോൾ, മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനഗന്ധർവൻ ദാസേട്ടന് സ്വർഗീയശബ്ദത്തിൽ അനശ്വരമായിത്തീർന്ന ഗാനമാണ് 'ഏതോ നിദ്ര തൻ പൊൻമയിൽപ്പീലിയിൽ...'. താരകപ്പൂക്കള്‍ മിഴിതുറക്കുമ്പോള്‍,നീലനിലാവ് രാത്രിയുടെ കാതില്‍ മൃദുപദമോതുമ്പോള്
നിദ്രയുമായി പ്രണയത്തിലാവുന്ന നിമിഷങ്ങളില്‍
മയില്പ്പീലിത്തഴുകലായി ഒരു ഗാനം.
ഏതോ ... നിദ്രതൻ പൊൻമയിൽപ്പീലിയിൽ ..
ഏഴുവർണ്ണങ്ങളും നീർത്തി
തളിരിലത്തുമ്പിൽ നിന്നുതിരും ..
മഴയുടെ ഏകാന്ത സംഗീതമാ ..യ്
മൃദുപദമോടെ .. മധുമന്ത്രമോടെ ..
അന്നെന്നരികിൽ വന്നുവെന്നോ ....
എന്തേ ഞാനറിഞ്ഞീല ... ഞാ..നറിഞ്ഞീ..ല..
നിദ്രയുടെ പൊന്മയില്പ്പീലിയില് മഴവില്‍നിറങ്ങള്‍ വിരിയിച്ച് മഴയുടെ നിശബ്ദസംഗീതമായി മൃദുപദമോതി അന്നെന്നരികില്‍ നീ വന്നത് എന്തേ ഞാനറിഞ്ഞീല… എന്ന ചോദ്യത്തിലൊരു നഷ്ടപ്രണയത്തിന്റെ നിഴലുണ്ട്.
എന്തേ ഞാനറിഞ്ഞീല ... ഞാ.. നറിഞ്ഞീ ..ല..
ഈ വരികളുടെ രണ്ടുപ്രാവശ്യമുള്ള ആവര്‍ത്തനം അതിമനോഹരമാണ്.
ആര്‍ദ്രമായ ഒരു സന്ധ്യാവേളയില്‍, ആ വഴിയോരത്ത് വിടര്‍ന്ന ആവണിപ്പൂവായി പ്രണയിനിയെ സങ്കല്‍പ്പിക്കുന്ന ചിത്രവും കുറുനിര തഴുകിയ ഇളംതെന്നലിനോട് നീ നിന്റെ മനസ്സുതുറന്നില്ലേ എന്ന സ്നേഹാർദ്രമായ ചോദ്യവും ഒരു പ്രണയനിലാസ്പര്ശമാണ്.
ആ .... വഴിയോരത്ത് ..
അന്നാർദ്രമാം സന്ധ്യയിൽ ....
ആവണിപ്പൂവായ് നീ നിന്നുവെന്നോ ....
കുറുനിര തഴുകിയ കാറ്റിനോടന്നുനിൻ ഉള്ളം തുറന്നുവെന്നോ ....
പ്രണയനിലാവായി പൊന്തൂവലുകള് കൊഴിഞ്ഞുവീണത്
എന്തേ ഞാനറിഞ്ഞീല... എന്ന ചോദ്യം ആവര്‍ത്തിക്കുന്നുണ്ട്.
നിന്റെ മുളംതണ്ടില്‍ നിന്നും ചുരന്നൊഴുകിയ പാട്ടുകളുടെ അമൃതകണങ്ങള്‍ കോര്‍ത്തു നീ കാത്തിരുന്നതും അകതാരിലെ വെണ്‍പിറാവുകള്‍ അനുരാഗദൂതുമായി വന്നതും
എന്തേ ഞാനറിഞ്ഞീല… എന്ന ചോദ്യം ആവര്‍ത്തിക്കുന്നുണ്ട്.
ഈ.... മുളംതണ്ടിൽ ....
ചുരന്നൊരെൻ പാട്ടുകൾ .... പാലാഴിയായ്
നെഞ്ചിൽ നിറച്ചുവെന്നോ .....
അതിലൂറുമമൃതകണങ്ങൾ .. കോർത്തു നീ അന്നും കാത്തിരുന്നെന്നോ ..
പരസ്പരം പറയാതെ നിശബ്ദമായി ഉള്ളിലെ ചില്ലുകൂട്ടില്‍ ഒളിപ്പിച്ച പ്രണയവരികള്‍ വലിയൊരുവേദനയാണ്. അത് അറിയാതെ പോകുന്നത് അതിലും വലിയ നൊമ്പരവുമാണ്.
എന്തേ ഞാനറിഞ്ഞീല ... ഞാ..നറിഞ്ഞീ..ല...
എന്ന ആവര്‍ത്തനത്തില്‍ പറയാന്‍ മറന്നുപോയ വരികളുണ്ട്.
പ്രണയം , നിലാവ് , മഴവില്ല് പിന്നെ ഈ നിമിഷവും