സ്ലൊവാക്യൻ പ്രസിഡന്‍റായി റഷ്യൻ അനുകൂലി പീറ്റര്‍ പെല്ലഗ്രിനി

സ്ലൊവാക്യൻ പ്രസിഡന്‍റായി റഷ്യൻ അനുകൂലി പീറ്റര്‍ പെല്ലഗ്രിനി

ബ്രാറ്റിസ്ലാവ: സ്ലൊവാക്യൻ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട് റഷ്യൻ‌ അനുകൂലിയായ പീറ്റർ പെല്ലഗ്രിനി. 53 ശതമാനം വോട്ടുകള്‍ നേടിയ പെല്ലഗ്രിനി പരാജയപ്പെടുത്തിയത് പാശ്ചാത്യ അനുകൂലിയായ ഇവാൻ കോർചോക്കിനെയാണ്.
ജൂണിലാണ് ഇപ്പോഴത്തെ പ്രസിഡന്‍റ് സുസാന കാപുറ്റോവ പദവിയൊഴിയുന്നത്. ഇതോടുകൂടി, യുക്രൈനെ നാറ്റോയിലും, യൂറോപ്യൻ യൂണിയനിലും പിന്തുണയ്ക്കുന്ന ഒരു ശബ്ദത്തിനുകൂടി അവസാനമാകും.