ഫ്ളോറിഡയില്‍ ക്രാഷ് ലാൻഡ് ചെയ്ത വിമാനം കാറിലിടിച്ച്‌ ഉഗ്രസ്ഫോടനം; 2 മരണം

ഫ്ളോറിഡയില്‍ ക്രാഷ് ലാൻഡ് ചെയ്ത വിമാനം കാറിലിടിച്ച്‌ ഉഗ്രസ്ഫോടനം; 2 മരണം

ഫ്ലോറിഡ: തെക്കുപടിഞ്ഞാറൻ ഫ്ലോറിഡയില്‍ ചെറുവിമാനം അടിയന്തര ലാൻഡിങ് നടത്താൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു.

https://twitter.com/i/status/1756058954788990988

കോളിയർ കൗണ്ടിയിലെ പൈൻ റിഡ്ജ് റോഡിലാണ് (ദേശീയപാത) വിമാനത്തിന്റെ ക്രാഷ് ലാൻഡിങ് സംഭവിച്ചത്. വിമാനം റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിലിടിച്ച ശേഷം സമീപമുള്ള മതിലില്‍ ഇടിക്കുകയും സ്ഫോടനം ഉണ്ടാകുകയുമായിരുന്നു. വിമാനത്തിന്റെ ചിറകു കാറിലിടിച്ച ശേഷം സമീപമുള്ള മതിലില്‍ ഇടിക്കുകയായിരുന്നുവെന്നു സംഭവസ്ഥലത്തു കൂടി സഞ്ചരിച്ച ബ്രിയാന വാക്കർ എന്ന യാത്രക്കാരി പറഞ്ഞു. ബ്രിയാന വാക്കറും സുഹൃത്തുമാണ് അപകടത്തില്‍പ്പെട്ട കാറിന്റെ തൊട്ടുപിന്നാലെ സഞ്ചരിച്ചത്.

''ഞങ്ങളുടെ മുന്നിലുള്ള കാറാണു കത്തിയത്. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്. ഞങ്ങളുടെ തലയ്ക്കു മുകളിലൂടെ സഞ്ചരിച്ച വിമാനം വലതു വശത്തുകൂടി തെന്നിമാറുകയായിരുന്നു. വലിയ ശബ്ദത്തോടെ ഒരു ഉഗ്ര സ്ഫോടനമാണ് പിന്നീടു കണ്ടത്. വിമാനത്തിന്റെ കഷണങ്ങള്‍ ദേശീയപാതയില്‍ നിറഞ്ഞു. മരണത്തില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും വിശ്വസിക്കാൻ കഴിയാത്ത ഒരു സിനിമ കഥപോലെയാണ് തോന്നുന്നത്.''-ബ്രിയാന വാക്കർ പറഞ്ഞു.