പാപ്പുവ ന്യൂ ഗിനിയയില്‍ ഗോത്രവിഭാഗങ്ങള്‍ ഏറ്റുമുട്ടി 26 മരണം

പാപ്പുവ ന്യൂ ഗിനിയയില്‍ ഗോത്രവിഭാഗങ്ങള്‍ ഏറ്റുമുട്ടി 26 മരണം
മെല്‍ബണ്‍: പാപ്പുവ ന്യൂ ഗിനിയയില്‍ ഗോത്രവിഭാഗങ്ങള്‍ തമ്മിലുണ്ടായ തോക്കുയുദ്ധത്തില്‍ 26 പോരാളികള്‍ കൊല്ലപ്പെട്ടു.
സംഭവം കണ്ടുനിന്ന ഏതാനും ഗ്രാമീണരും കൊല്ലപ്പെട്ടിട്ടുണ്ട്.

ഹൈലാൻഡ് മേഖലയിലെ എൻഗാ പ്രവിശ്യയിലുള്ള വാബാംഗ് പട്ടണത്തിലായിരുന്നു സംഭവമെന്ന് പോലീസ് അറിയിച്ചു. എതിർഗോത്രത്തെ ആക്രമിക്കാൻ പോയവരെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നവത്രേ. വെടിവയ്പു നടന്ന സ്ഥലത്തും റോഡിലും പുഴയോരത്തും ചിതറിക്കിടന്ന മൃതദേഹങ്ങള്‍ പോലീസ് ട്രക്കുകളില്‍ കയറ്റിയാണ് ആശുപത്രിയിലെത്തിച്ചത്.