ലൈലത്തുൽ ഖദ്ർ (ഇരുപത്തിയേഴാം രാവ്‌ ), കവിത : അഡ്വ.സുബൈദ ലത്തീഫ്

ലൈലത്തുൽ ഖദ്ർ (ഇരുപത്തിയേഴാം രാവ്‌ ), കവിത : അഡ്വ.സുബൈദ ലത്തീഫ്
ആയിരംമാസങ്ങൾ തൻ പുണ്യംനിറഞ്ഞ ബർക്കത്തിൻ കദിർ
ആഗതമാകും ആഹ്ളാദരാവ്   പരിശുദ്ധ
ലൈലത്തുൽ ഖദ്ർ.
വിശ്വമാകെ കാത്തിരിക്കും പാപമോചനത്തിൻ ഖമർ.
വിശ്വാസികളാകെ അർപ്പിക്കും ആരാധനതൻ ബദർ.
ലോകരക്ഷകൻ അള്ളാഹുവിന്റെ കാരുണ്യത്തിൻ ഖദ്ർ,
ലോപമേതുമില്ലാതെ നിറയുംരാവ്‌ പരിശുദ്ധ ലൈലത്തുൽ ഖദ്ർ.
അള്ളാഹുവിന്റെ മലക്കുകളെല്ലാം ഭൂമിയിൽ തസ്ബീഹ് ചെയ്യും രാവ്.
അഹദവനായി ലോകര് മുഴുവൻ ഇബാദത്ത്ചെയ്യും രാവ്.
അള്ളാഹുവിന്റെഅദാബിനു
മേന്മ
നൽകും ഇരുപത്തിയേഴാം രാവ്.
ആയുഷ്ക്കാല സൽക്കർമ്മങ്ങൾ തുല്യം നേടി ശ്രേഷ്ഠത നിറയുമീ രാവ്
ആരാധ്യനാം അല്ലാഹു കനിയും ഇരുപത്തിയേഴാം രാവ്.
മുപ്പതു നോമ്പുകൾ റമളാനിൽ.
അതിലാദ്യത്തെ പത്തു റഹുമത്തിന്.
രണ്ടാം പത്തു മഗ്ഫിറത്തിന്.
മൂന്നാം പത്തിലെ പ്രാർത്ഥനകൾ, നരകമോചനത്തിനുമാകുന്നു.
ഈരാവിന്റെ ഇബാദത്തിൽ 
ഒരാൾ നേടുന്ന പുണ്യങ്ങൾ, എൺപത്തിമൂന്നു വർഷവും 
നാലുമാസങ്ങളും കൊണ്ടുനേടുന്ന തുല്യതയത്രേ നൽകുന്നു!
'റമളാനെ'ന്നാലർത്ഥം തന്നെ "കരിച്ചുകളയുന്നൂ"വെന്നാകുന്നു .
പാപവും ദുഷ്‌ക്കർമ്മങ്ങളുമെരിച്ച്  
പരിശുദ്ധമാക്കുമീ ലൈലത്തുൽ ഖദ്ർ.
അഡ്വ. സുബൈദാ ലത്തീഫ്
ലൈലത്തുൽ ഖദ്ർ 
(ഇരുപത്തിയേഴാം രാവ്‌ )
(കവിത )
NB:
കദിർ: കഴിവുള്ള(competent).
ലൈലത്തുൽ ഖദ്ർ  :പുണ്യ രാവ്‌
ഖമർ :നിലാവ് (the moon)
ബദർ: പൂർണ ചന്ദ്രൻ
തസ്ബീഹ് :ദൈവമഹത്വം 
അഹദവൻ :പടച്ചവൻ
ഇബാദത്ത് :ആരാധന
അദാബ് :വണക്കം
റഹുമത്ത് :കാരുണ്യം
മഗ്ഫിറത്ത്‌ :ക്ഷമയാചിക്കൽ
റമളാൻ :റമദാൻ മാസം