ഓർമ: കവിത, റോയ്‌ പഞ്ഞിക്കാരൻ

ഓർമ: കവിത, റോയ്‌ പഞ്ഞിക്കാരൻ

 

ഴയുടെ  ഏകാന്ത സംഗീതത്തിൽ 

ഓർമിക്കുവാൻ തരുന്ന സമ്മാനം 

'ഓർക്കൂ' എന്നൊരു വാക്കുമാത്രം. 

മഴയുടെ കാറ്റിൽ കൈവിട്ടുപോയ 

കുടയുടെ  പുറകെ ഓടിയപ്പോഴും 

ഓർത്തില്ല എന്നെ നീ. 

വിജനമാം തീരത്തു വിരിഞ്ഞ പൂവിന്റെ 

സുഗന്ധത്തിൽ നീ എന്നെ മറന്നു. 

മാനം മുട്ടെ വളർന്ന നിൻ കിനാവുകൾക്കു  

മറുപടിയില്ലാതായപ്പോഴും 

ഓർത്തില്ല എന്നെ  നീ. 

സ്നേഹനാദം പൊഴിക്കുന്ന 

മുരളിയുമായി കാലം നിൽക്കുമ്പോഴും 

ഓർത്തില്ല എന്നെ നീ .

കാലത്തിന്റെ കിഴക്കേ ചെരുവിലേക്ക് 

കറുത്ത പക്ഷി പറന്നകന്നപ്പോഴും 

എന്നെ നീ മറന്നു .

പുകകറ നിറഞ്ഞ ഭിത്തിയിൽ 

ചിതൽ പുറ്റുകൾ  ചിത്രം 

വരക്കുമ്പോഴും 

ഞാൻ നിന്റെ ഓർമയിൽ  നിന്നും 

അകന്നുപോയി . 

എന്നിട്ടും എന്റെ ഓർമ്മകൾ 

മധുരിക്കുന്നു .