മറന്നു പോകുന്നവർ: കവിത, റുക്സാന കക്കോടി

മറന്നു പോകുന്നവർ:  കവിത, റുക്സാന കക്കോടി

 

 

റുക്സാന കക്കോടി

 

റന്നു പോകുന്നു പലതും നമ്മൾ -

ഓർത്തെടുക്കും  ചിലപ്പോഴൊക്കെ,

 

മറന്നു പോകുന്നു ചില ബന്ധങ്ങളേ ...

മറക്കാതിരിയ്ക്കാൻ പഠിക്കാം.

 

മറന്നു പോകുന്നു ഭൂതകാലങ്ങളേ ....

മറവിതൻ മാറാല നീക്കി -

ഓർമ്മയുടെ നവാങ്കുരം തീർക്കാം..

 

മറന്നു പോകുന്നു മനപൂർവ്വം ചിലർ -

മൗനത്തിൻ വേലിയ്ക്കുള്ളിൽ

സ്വന്തം സ്വത്വം തേടുകയാണവർ .

 

മറന്നു പോകില്ലൊരിക്കലും നമ്മൾ -

കിട്ടാകടങ്ങൾ മലയായ് ഉയർന്നാൽ .

 

മറന്നു പോകുന്നു നമ്മൾ -

പ്രിയപ്പെട്ടവരുടെ വിയോഗങ്ങൾ ...

 

 മാറ്റങ്ങളുടെ , നേട്ടങ്ങളുടെ

കുത്തൊഴുക്കിൽ മനുഷ്യർ

എല്ലാം വിസ്മരിക്കുന്നു.