നിഴൽ മൂടിയ നിറങ്ങൾ : കവിത, റോയ് പഞ്ഞിക്കാരൻ

ഹൃദയം വിട്ടിറങ്ങാൻ ഇന്നും
സാധിച്ചിട്ടില്ലാത്ത പകൽസ്വപ്നങ്ങൾ .
അവയുടെ ഇടനാഴിയിലെ നിഴൽ മൂടിയ
നിറങ്ങൾ
മാഞ്ഞു പോവാതെ
ചിരിച്ചുകൊണ്ട് ഞാനുമൊരു നിഴലായി
മാറും , വീണ്ടും വീണ്ടും .
അത്രമേൽ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ
നിറങ്ങൾ
ചുറ്റും എന്നെ വലയം
വെക്കുന്നു .
മഷിത്തണ്ടുകൊണ്ടു
മായ്ക്കാൻ പറ്റാത്ത നിറങ്ങൾ.
റോയ് പഞ്ഞിക്കാരൻ