പരീക്ഷാ പരിഷ്കരണം: 'ഇൻഫോസിസ് ചെയർമാൻ നിലേകനിയുടെ നേതൃത്വത്തിൽ ഉന്നതതല ടാസ്ക് ഫോഴ്സ്'

Jul 26, 2026 - 17:51
 0  4
പരീക്ഷാ പരിഷ്കരണം: 'ഇൻഫോസിസ് ചെയർമാൻ നിലേകനിയുടെ നേതൃത്വത്തിൽ ഉന്നതതല ടാസ്ക് ഫോഴ്സ്'
ഇന്ത്യയുടെ പരീക്ഷാ സമ്പ്രദായം കൂടുതൽ സുതാര്യവും വിശ്വസനീയവും സാങ്കേതികവിദ്യാധിഷ്ഠിതവുമാക്കുന്നതിനായി ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ഉന്നതതല ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
2026 നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് ശേഷം വിദ്യാർത്ഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ ഇതിനകം നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഭാവിയിലെ പരീക്ഷാ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനാണ് ഇനി പരിഷ്കാരങ്ങൾ ഊന്നൽ നൽകുന്നതെന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ ഭാവിക്കുമേൽ കളിച്ചവർ ഇപ്പോൾ ജയിലിലാണ്. ഇതിനകം ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിച്ചിട്ടുണ്ട്. നാളെ പാർലമെന്റിൽ കർശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമവുമായി മുന്നോട്ട് പോകുമെന്നും മോദി പറഞ്ഞു.