മിസ്സിസ്. റേച്ചൽ വർഗീസ്- ഒരു പട്ടാളക്കാരന്റെ ഭാര്യ

മിസ്സിസ്. റേച്ചൽ വർഗീസ്- ഒരു പട്ടാളക്കാരന്റെ ഭാര്യ

 

 

രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്ന പട്ടാളക്കാർ, അവരുടെ കുടുംബാംഗങ്ങൾ, ഭാര്യമാർ,കുട്ടികൾ എന്നും മനസ്സിൽ നൊമ്പരമുണര്‍ത്തുന്ന ജീവിതങ്ങൾ മാത്രമാണ് , അവർക്ക് സ്വയം,കുടുംബത്തിനുവേണ്ടി സ്വയം ബലിയർപ്പിക്കപ്പെടുന്നു! അച്ഛന്റെയും അമ്മയുടെയും റോൾ കൈകാര്യം ചെയ്യാൻ പലപ്പോഴും ഭാര്യമാർ നിർബന്ധിതരായിത്തീരുന്നു. ദീര്‍ഘനാൾ വിട്ടുനില്‍ക്കേണ്ടി വരുമെന്നുള്ളതും അംഗീകരിക്കാതിരുക്കാൻ സാധിക്കുകയില്ല. എന്നാൽ ഒരു പട്ടാളക്കാരന്റെ ഭാര്യ എങ്ങനെയെല്ലാമായിരിക്കണം എന്ന് മിക്കപട്ടാളക്കാരും  പറഞ്ഞു മനസ്സിലാക്കാറുണ്ടെന്നുള്ളതും തീർച്ച!. മൊബൈൽ ഫോൺ ഇല്ലായിരുന്ന കാലങ്ങളിൽ,നിത്യവും കത്തുകളിലൂടെ, ജീവിതങ്ങൾ പങ്കുവെച്ചിരുന്നു. ഫോൺ ലൈനുകളും കത്തുകളും ,സമയത്തും, സാവധാനത്തിലും മാത്രം ലഭിച്ചിരുന്ന സമയങ്ങളിലും ജീവിതത്തിന്റെ ഇത്തിരി സന്തോഷങ്ങൾ ഒത്തിരി സന്തോഷങ്ങളാക്കിയിരുന്നു നമ്മുടെ ജവാന്മാരുടെ  സഹധർമ്മിണികൾ!

അതിലോരാൾ മാത്രം ആയിരുന്നു  മിസ്സിസ്.റേച്ചൽ വർഗ്ഗീസ്  എന്ന മോനാചേച്ചി! വിവാഹത്തോടെ  കോട്ടയത്തെ പേരുകേട്ട ഒരു കുടുംബത്തിലേക്ക് വരുന്നു അതും മേജർ സി കെ ജെ വർഗ്ഗീസിന്റെ ഭാര്യയായി! എണ്ണാക്കാട് എന്ന ഗ്രാമത്തെ ഇളക്കി മറിച്ചുകൊണ്ടായിരുന്നു വിവാഹം!  2 ദിവസം മുൻപ് തന്നെ പട്ടളത്തിന്റെ വണ്ടികളും മറ്റും ഗ്രാമത്തിൽ താ‍വളം അടിച്ചു! ബാന്റ് സെറ്റിന്റെയും ബ്യൂഗിളിന്റെയും തയ്യാറെടുപ്പുകൾ, മാറ്റൊലികളായി സന്ധ്യകളെ  ഇളക്കി മറിച്ചു. യാക്കോബാ പള്ളിയുടെ വാതിലിൽ  കല്യാണം കഴിച്ചിറങ്ങിയ ദംബതികൾ ഖഞ്ചർ വാൾത്തൾകളുടെ  താൽക്കാലിക പന്തിലിലൂടെ ആനയിക്കപ്പെട്ടു.  അവിടുന്നങ്ങോട്ട് ജീവിതം സ്വയം  പട്ടാളം വേഷം സ്വയം എടുത്തണിയപ്പെട്ടു!

1980 കളിൽ ശ്രീനഗറിൽ, ഡെറാഡൂണിൽ അങ്ങനെ ഇൻഡ്യയുടെ പല ഭാഗത്തും പോസ്റ്റിങ് ലഭിച്ചു. വളരെ അപകടം പിടിച്ച ഇടത്തായിരിക്കുമെങ്കിൽ തന്നെയും കുടുംബത്തെ ഒപ്പം താമസിപ്പിക്കാൻ സാധിച്ചിരുന്നു. ജീവിത പ്രയാസങ്ങൾ ഉണ്ടെങ്കിലും രാജ്യസ്നേഹവും കൊണ്ടും തീവണ്ടി കയറി വരുന്ന ഒരു പട്ടാളക്കാരുടെ ഭാര്യയാവാർ തയ്യാറായ മോനച്ചേച്ചിയുടെ മനസ്സ് പലപ്പോഴും വിരഹം കൊണ്ടും നൊമ്പരങ്ങൾ കൊണ്ടുള്ള നെടുവീർപ്പുകൾ ഉണ്ടായിരിന്നിരിക്കാം. അവിടെ ആശ്വാസത്തിന്‍റെ, സന്തോഷത്തിന്റെ കുളിർകാറ്റായി പൊള്ളുന്ന മഞ്ഞിന്റെ നാട്ടിൽ നിന്നും മുടങ്ങാതെ വിളിക്കുകയും, കത്തുകളും റ്റെലഗ്രാമുകളും അയച്ചിരുന്നു, വിവരങ്ങൾക്കും വിശേഷങ്ങൾക്കുമായി! ഫോണിന്‍റെ രണ്ടറ്റങ്ങളിൽ നിന്ന് ജീവിതത്തിലെ സന്തോഷദുഃഖ നിമിഷങ്ങൾ പങ്കുവെക്കുമ്പോൾ ഒരു പക്ഷെ ഭര്‍ത്താവുമായി ജീവിക്കുന്ന ഭാര്യമാരേക്കാൾ സന്തോഷം പട്ടാളക്കാരുടെ ഭാര്യമാർ പങ്കുവെച്ചിരുന്നു എന്ന് മോനാചേച്ചി തീർത്തും പറയുന്നു. തങ്ങളുടെ സുഖദുംഖങ്ങൾ എങ്ങിനെ അനുവിച്ചറിയുന്നു എന്നത് തീർത്തും ഒരോരോ വ്യക്തികളും തീരുമാങ്ങൾ ആണെന്ന് ചേച്ചിക്ക്  വ്യത്യസ്ഥമായ ഒരഭിപ്രായം ഇല്ലാതില്ല.

മാസങ്ങൾ കഴിഞ്ഞു ലീവിന് വരുന്ന അദ്ദേഹത്തിന്റെ സ്നേഹത്തേ പത്തരമറ്റായി കാണുന്നു, കാത്തിരിപ്പിന്റെ നൊമ്പരം സ്നേഹമായ് നിറയുന്നു. അവിടെ ഒരുമിച്ച് കുടുംബങ്ങളെയും ബന്ധുക്കാരെയും കാണാനുള്ള യാത്രകളിൽ എല്ലാവരുമായി  സന്തോഷം പങ്കുവെക്കാൻ ഒരോ ഭാര്യമാരും പ്രത്യേകം ശ്രദ്ധിക്കുന്നു! ഭാര്യ പ്രസവിച്ചതറിഞ്ഞു മിനിട്ടുകൾ ഇടവിട്ട്‌ കുട്ടിയുടെ വിശേഷങ്ങൾ ചോദിക്കുന്ന, വേദന കൊണ്ട് വീട്ടു ജോലി എടുക്കാന്‍ കഴിയാത്ത ഭാര്യയെ ആശ്വാസ വാക്കുകൾ കൊണ്ട് മൂടുന്നവരും  ഇല്ലാതില്ല എന്ന് മോനോച്ചേച്ചി, താൻ കേട്ട പട്ടാളക്കാരുടെ കഥകളിൽ നിന്ന് വിവരിക്കുന്നു. കല്യണം കഴിഞ്ഞു ഒരു മാസം പ്രിയതമന്റെ കൂടെ കഴിഞ്ഞു മടങ്ങിവന്നു കരഞ്ഞു കൊണ്ടിരിക്കുന്നവരും ,കല്ല്യാണപെണ്ണിന്റെ കൂടെക്കഴിഞ്ഞ മണിയറയിലെ മുല്ലപൂക്കളുടെ സുഗന്ധം സ്വസ്തമായി ആസ്വദിക്കാൻ സമയം കിട്ടാത്തെ കൂട്ടുകാരും എല്ലാം നിറഞ്ഞതാണ് ഞാൻ കണ്ട പട്ടാളം എന്നും ഒരു ചിരിയോടെ മോനചേച്ചി പറഞ്ഞു .ഒരു ദിവസം വിളിക്കാതിരുന്നാൽ തിരിച്ചു വിളിച്ചു കൊണ്ട് " എന്താ വിളിക്കാത്തെ " എന്ന് ചോദിക്കുന്ന പട്ടാളക്കാരുടെ ഭാര്യമാരും ഉണ്ട് ധാരാളം! ഇങ്ങനെയോക്കെ വിളിച്ച് ചോദിക്കാറുണ്ടോ എന്ന് പറഞ്ഞാൽ,  അതെ അതെ എന്ന് പറഞ്ഞു കൊണ്ട് ഇത് വായിക്കുന്ന എല്ലാ പട്ടാളക്കാരുടെ ഭാര്യമാർ തലയാട്ടും എന്നെനിക്കുറപ്പാണ്” ഇത്തിരി സങ്കടം ആ വാക്കുകളിൽ പ്രതിഫലിച്ചില്ലേ എന്നൊരു തോന്നൽ!

ആരുടെയോ ഒരു കഥ പറയുന്നതുപോലെ മോനചേച്ചി പറഞ്ഞു, ‘ ഞങ്ങൾ പലപ്പോഴും ആർമ്മി കോംബൌണ്ടുകളിൽ ആവും താമസം. അവിടെ യാത്രപറച്ചിലുകളും, സ്വാഗതങ്ങളും ഒരു നിത്യ കാഴ്ചകളാണ്.  ലീവ് കഴിഞ്ഞ് തിരിക്കുന്ന ദിവസം കാറിൽ കയറുന്നതിനു മുൻപ് റൂമിൽകയറി തന്‍റെ ഭാര്യയെ നെഞ്ചോട്‌ ചേര്‍ത്ത് നിര്‍ത്തി നൊമ്പരങ്ങളുടെ കനലുകൾ കടിച്ചമര്‍ത്തി അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് "ഞാന്‍ പോയിട്ടടുത്ത് തന്നെ വരില്ലേ, ഇങ്ങനെ കരഞ്ഞെന്നെ വിഷമിപ്പിക്കല്ലേ” എന്നൊക്കെയുള്ള ‘ഡയലോഗുകൾ’ നിത്യസംഭവങ്ങൾ  മാത്രമാണ്!.

മേജർ റാങ്കിലൂടെ ബ്രിഗേഡിയർ റാങ്കിൽ എത്തിയ സി കെ ജേ വർഗീ‍സിന്റെ ഭാര്യയായ മോനചേച്ചി  പട്ടാളജീവിതത്തിന്റെ നല്ലകാലങ്ങൾ അതിസന്തോഷത്തോടെ അതിലേറെ അഭിമാനത്തോടെ പറയാൻ ഉത്സാഹം കാണിച്ചു. കൂടാതെ, ഏതൊരു പരുപാടിയിലും ആദരവോടെയുള്ള നോട്ടം പട്ടാളക്കാരന്റെ ഭാര്യക്ക് മാത്രം കിട്ടുന്നതാണ് . തങ്ങളുടെ പദവിയിൽ ഇത്രയതികം സേവനങ്ങൾ, ലഭിക്കുന്നതും പട്ടാളക്കാരന്റെ ഭാര്യമാർക്ക് മാത്രമായിരിക്കാം. ഇനിയുമുണ്ടോരുപാട് പറഞ്ഞാൽ തീരാത്ത പട്ടാളക്കാരുടെ സ്നേഹത്തിന്റെ വിവരങ്ങൾ .ഇന്ന്, രക്തസാക്ഷിത്വം വഹിച്ച പട്ടാളക്കാരുടെ വീട്ടുകാര്‍ക്ക് വേണ്ടിയും വനിതാ ശാക്തീകരണത്തിന് വേണ്ടിയും തന്റെ സമയം വിനിയോഗിക്കാറുണ്ടെന്ന് പറഞ്ഞു. കര്‍ണാടകത്തിൽ താമസിക്കുന്ന മോനചേച്ചി കുട്ടുകൾക്കൊപ്പം ആർമ്മി കോംബൌണ്ടിൽ താമസിക്കുന്നു. ഒരു ബ്രിഗേഡിയറുടെ വിധവ എന്നൊരുസ്ഥാനം  അഭിമാനത്തോടെ ഏറ്റെടുത്ത് , തന്റെ കരിയറിലും ജീവിതശൈലിയിലും ശ്രദ്ധകൊടുത്ത് സന്തോഷത്തൊടെ കഴിയുന്നു.

അടിക്കുറിപ്പ്:- പലരും എന്നോട് മുന്നോട്ട് ജീവിതം എന്ത് എന്ന് ചിന്തിക്കാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ദൈവം വഴി തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. കുട്ടികൾക്കും കൊച്ചുമക്കൾക്കും ഒപ്പം ,ജീവിതം ദൈവത്തിൽ സമർപ്പിച്ച്, സന്തോഷത്തോടെ ജീവിക്കാൻ പഠിച്ചുകഴിഞ്ഞു എന്ന് മോനചേച്ചി പറഞ്ഞു നിർത്തി,  ഇന്നും എന്നും എപ്പോഴും എന്നെന്നും അതങ്ങനെ ആയിരിക്കുകയും ചെയ്യും. 

 

 

സപ്ന അനു ജോർജ്