ജി.സി.സി റെയില്‍ പദ്ധതി നടപടികള്‍ പുരോഗമിക്കുന്നു

ജി.സി.സി റെയില്‍ പദ്ധതി നടപടികള്‍ പുരോഗമിക്കുന്നു

ജി.സി.സി റെയില്‍ പദ്ധതി നടപടികള്‍ പുരോഗമിക്കുന്നു. അഞ്ചുവര്‍ഷത്തിനകം പാത പൂര്‍ത്തിയാക്കി ട്രെയിന്‍ ഓടുമെന്നാണ് പ്രതീക്ഷ.പദ്ധതി നടപടികള്‍ പുരോഗമിക്കുകയാണെന്നും 2028 ഓടെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കുവൈത്ത് റോഡ് ആൻഡ് ട്രാൻസ്‌പോര്‍ട്ട് അതോറിറ്റി ജനറല്‍ ഡയറക്ടര്‍ ഖാലിദ് ദാവി അറിയിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട് ഒന്നാം ഘട്ട നടപടികള്‍ നടന്നു വരികയാണ്.

വിദഗ്ധ സമിതി ടെക്നിക്കല്‍ ബിഡ് പരിശോധന പൂര്‍ത്തിയാക്കി ഉടന്‍ കരാര്‍ ഉറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ സൗദി അറേബ്യയുടെ തെക്കൻ അതിര്‍ത്തിയില്‍ നിന്ന് കുവൈത്ത് സിറ്റി വരെയാണ് റെയില്‍പാത നിര്‍മിക്കുക. കുവൈത്തും സൗദിയും തമ്മിലുള്ള റെയില്‍വേ സാധ്യത പഠനത്തിന് പൊതുമരാമത്ത് മന്ത്രാലയം കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു.