ദ.കൊറിയൻ പ്രതിപക്ഷ നേതാവിന് കഴുത്തില്‍ കുത്തേറ്റു; ഗുരുതര പരിക്ക്

ദ.കൊറിയൻ പ്രതിപക്ഷ നേതാവിന്  കഴുത്തില്‍ കുത്തേറ്റു;  ഗുരുതര പരിക്ക്

സിയോള്‍: കഴുത്തില്‍ കുത്തേറ്റ് ഗുരുതര പരിക്കോടെ ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവ് ആശുപത്രിയില്‍. പ്രധാന പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് കൊറിയ തലവൻ ലീ ജേ മ്യൂങ്ങിനാണു കൊറിയൻ തുറമുഖ നഗരമായ ബൂസാനില്‍ വാര്‍ത്താസമ്മേളനത്തിനിടെ കഴുത്തില്‍ കുത്തേറ്റത്.അക്രമിയെ സംഭവസ്ഥലത്തുവച്ചു തന്നെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രാദേശിക സമയം ഇന്നു രാവിലെയായിരുന്നു ആക്രമണം. ബൂസാനിലെ നിര്‍ദിഷ്ട വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലത്ത് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലീ. ഇതിനിടെ അനുയായിയെന്ന വ്യാജേന ഓട്ടോഗ്രാഫ് ചോദിച്ചാണ് അക്രമി അടുത്ത് എത്തിയത്. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന ആയുധം കൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നു.