പ്രതികാരം ചെയ്യാനില്ല, രാജ്യത്തെ ഒന്നിപ്പിക്കും; നവാസ് ശരീഫ്

പ്രതികാരം ചെയ്യാനില്ല, രാജ്യത്തെ ഒന്നിപ്പിക്കും; നവാസ് ശരീഫ്

സ്‍ലാമാബാദ്: താൻ തിരിച്ചുവന്നത് ആരോടും പ്രതികാരം ചെയ്യാനല്ലെന്നും രാജ്യത്തെ ഒന്നിപ്പിച്ച്‌ മോശം സാഹചര്യത്തെ അതിജീവിക്കാൻ പ്രാപ്തമാക്കാനാണെന്നും മുൻ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പറഞ്ഞു.

നാലുവര്‍ഷത്തെ ലണ്ടൻ പ്രവാസജീവിതത്തിനു ശേഷം ശനിയാഴ്ചയാണ് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയത്.

അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കവേ ചികിത്സക്കായി ലണ്ടനിലേക്ക് പോയ അദ്ദേഹം ജയിലിലേക്ക് തന്നെ മടങ്ങേണ്ടി വരുമെന്ന സാഹചര്യത്തില്‍ തിരിച്ചുവരാതെ അവിടെത്തന്നെ തുടരുകയായിരുന്നു. വ്യക്തിപരമായി ഒരുപാട് തിരിച്ചടികള്‍ നേരിട്ടുവെന്നും വളരെ പ്രയാസപ്പെട്ടാണ് സ്വയം നിയന്ത്രിക്കുന്നതെന്നും അദ്ദേഹം ലാഹോറിലെ ഗ്രേറ്റര്‍ ഇഖ്ബാല്‍ പാര്‍ക്കില്‍ നടത്തിയ സ്വീകരണ സമ്മേളനത്തില്‍ പറഞ്ഞു.

'ജയിലില്‍ കഴിയുമ്ബോഴാണ് ഭാര്യ മരിക്കുന്നത്. മാതാവിന്റെ സംസ്കാര ചടങ്ങിലും പങ്കെടുക്കാൻ കഴിഞ്ഞില്ല. മകളുടെ അറസ്റ്റും വേദനജനകമാണ്. എന്നാല്‍, ഇതിനൊന്നും പ്രതികാരം ചെയ്യുന്നത് ഇപ്പോള്‍ എന്റെ മനസ്സിലില്ല' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.