നമുക്കിടയിൽ എന്തേ ഈ മൗനം! കവിത Mary Alex ( മണിയ )

Aug 7, 2023 - 14:00
Aug 7, 2023 - 14:02
 0  235
നമുക്കിടയിൽ എന്തേ ഈ മൗനം! കവിത Mary Alex ( മണിയ )
നമുക്കിടയിൽ എന്തേ ഈ മൗനം!
ഉത്തരം കാണാതെ ഞാൻ
പലവട്ടം പരതി,കണ്ടതില്ലേതുമെ,
പറയുവാൻ തേങ്ങി 
മൗനം മുറിഞ്ഞതില്ലൊട്ടുമെ.
സമയം പാഴിലായ് പോയോ?
അറിഞ്ഞോ അറിയാതെയോ
അരുതായ്ക ഏതാകിലും ഭവിച്ചുവെന്നോ?മനമുരുകി,
ചിന്തകൾ കാടു കയറി   
മിഴികൾ ഈറനണിഞ്ഞുവോ 
കവിളിൽ നനവുതിർന്നു
തുടക്കം പിഴച്ചെങ്കിലോ 
ഒടുക്കവും അതു തന്നെയാവാം,
വിധിതൻ വിളയാട്ടം
മറികടന്നിടാനാവില്ലൊരിക്കലും.